
തിരുവനന്തപുരം ∙ മഹാത്മാഗാന്ധി കോളജിലെ ഐക്യുഎസിയും ബിരുദാനന്തര- ബിരുദ ഇംഗ്ലിഷ് വിഭാഗവും യുജിസി എംഎംടിടിസി കാര്യവട്ടവും സംയുക്തമായി ഇന്ത്യൻ നോളജ് സിസ്റ്റം എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ കോളജ് പ്രിൻസിപ്പൽ ഡോ.
വി.എം.ആനന്ദകുമാറിന്റെ അധ്യക്ഷതയിൽ യുജിസി എംഎംടിടിസി പ്രോഗ്രാം ഡയറക്ടർ പ്രഫ. സി.എ.ജോസ് കുട്ടി ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഭാരതത്തിന്റെ വിജ്ഞാന വൈവിധ്യം വിശ്വമാകെ വ്യാപിപ്പിക്കാനുള്ള ഉത്തരവാദിത്തം പുതുതലമുറയിൽ നിക്ഷിപ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും ഡീനുമായ പ്രഫ. സജി മാത്യു മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഐക്യുഎസി കോഓർഡിനേറ്ററും ഇംഗ്ലിഷ് വിഭാഗം മേധാവിയുമായ പ്രഫ. വി.എസ്.ചിത്ര സ്വാഗതവും കോളജ് കൗൺസിൽ സെക്രട്ടറി ഡോ.
എ.എസ്.ദിലീപ് ആശംസയും പറഞ്ഞു. അതിഥി അധ്യാപികയായ ദേവിക കൃതഞ്ജത രേഖപ്പെടുത്തി.
ഇന്ത്യൻ നോളജ് സിസ്റ്റത്തെ അധികരിച്ച് വിവിധ യൂണിവേഴ്സിറ്റികളെയും കോളജുകളെയും പ്രതിനിധീകരിച്ച് അധ്യാപകരും ബിരുദാനന്തര – ബിരുദ ഗവേഷക വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ നോളജ് സിസ്റ്റത്തെ കുറിച്ചുള്ള സമൂലമായ ചർച്ചകളും വിഭിന്നങ്ങളായ വിജ്ഞാന മേഖലകളും സെമിനാർ ചർച്ച ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]