
കൊച്ചി∙ പെരിയാറിനു കുറുകെയുള്ള തുരുത്ത് റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായർ (ഓഗസ്റ്റ് 10) വരെ
ഗതാഗത നിയന്ത്രണം. രണ്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
പാലക്കാട്– എറണാകുളം മെമു, എറണാകുളം– പാലക്കാട് മെമു എന്നിവയാണ് റദ്ദാക്കിയത്. ചില ട്രെയിനുകൾ വൈകിയോടും.
ട്രെയിൻ നമ്പർ (22645) ഇൻഡോർ ജംക്ഷൻ– തിരുവനന്തപുരം നോർത്ത് ഒന്നര മണിക്കൂർ വൈകും. ട്രെയിൻ നമ്പർ (16308) കണ്ണൂർ– ആലപ്പുഴ എക്സിക്യൂട്ടിവ് ഒരു മണിക്കൂർ 20 മിനിറ്റും, ട്രെയിൻ നമ്പർ (17230) സെക്കന്തരാബാദ്– തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് 30 മിനിറ്റും വൈകും.
ഗർഡറുകൾ, സ്പാനുകൾ, സ്ലീപ്പറുകൾ എന്നിവയുടെ അറ്റകുറ്റപ്പണിയും പെയ്ന്റിങ്ങുമാണ് നടക്കുന്നത്.
ഇതുമൂലം അങ്കമാലി– ആലുവ ഭാഗത്താണു ട്രെയിൻ ഗതാഗത തടസ്സം നേരിടുക. പകൽ 9 മുതൽ 12 വരെയാണ് അറ്റകുറ്റപ്പണി.
12 വർഷത്തിലൊരിക്കൽ ഇത്തരം അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. കാലാവസ്ഥ പ്രതികൂലമായാൽ അറ്റകുറ്റപ്പണി ഏതാനും ദിവസം കൂടി നീണ്ടേക്കാം.
ഷൊർണൂർ– എറണാകുളം പാതയിൽ 40 വർഷത്തിലേറെ പഴക്കമുള്ള ഗർഡറുകളും പാളങ്ങളും മാറ്റുന്ന ജോലി ഒക്ടോബറിൽ തുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]