
പാലക്കാട്: മലവെള്ള പാച്ചിലിനെ തുടര്ന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വാണിയംകുളം പനയൂരിൽ ഇളംകുളം ഭാഗത്ത് ശക്തമായി മലവെള്ളം ഒലിച്ചു വന്ന പ്രദേശത്തെ മൂന്ന്കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
ഇവരോട് രണ്ടുദിവസം ഈ വീടുകളിൽ താമസിക്കരുത് എന്ന് തഹസിൽദാറിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ആകെ 7 വീടുകളാണുള്ളത്.
ഉരുൾപൊട്ടൽ ഉണ്ടായി എന്ന ആശങ്ക പ്രദേശവാസികൾ പങ്കുവച്ചതിന്റെ അടിസ്ഥാനത്തിൽ ജിയോളജി വകുപ്പും റവന്യൂ വകുപ്പും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടുംബങ്ങളോട് തൽക്കാലം മാറി പാർക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
ചോല പള്ളിയാലിൽ ഹരി,നിർമ്മല,പ്രേമ എന്നിവരുടെ കുടുംബങ്ങളാണ് ഇപ്പോൾ ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]