
വർഷാവസാനം ആകുന്നതോടെ സ്വർണം പവന് 90,000 രൂപ ആകുമെന്ന് ഫിഡിലിറ്റിയുടെ പ്രവചനം. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് (28.35ഗ്രാം) 4000 ഡോളർ കടക്കുമെന്നാണ് ആഗോളതലത്തിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്ന അമേരിക്ക ആസ്ഥാനമായ ഫിഡിലിറ്റി ഇൻവെസ്റ്റ്മെന്റിസിന്റെ പ്രവചനം.
ആഗോള സാമ്പത്തിക മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ രൂക്ഷമായി തുടരുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രവചനം.
പ്രതിസന്ധികളിൽ തിളങ്ങി സ്വർണം
അമേരിക്കയിൽ താരിഫ് കാരണം ഉടലെടുക്കുന്ന സാമ്പത്തിക പ്രതിസന്ധിയും നാണ്യപ്പെരുപ്പവും ഡോളർ ദുർബലമാകുന്നതും എല്ലാം സ്വർണത്തിന് മികവ് നൽകുമെന്നാണ് ഫിഡിലിറ്റി കരുതുന്നത്. യുഎസ് ഫെഡറൽ റിസർവ് നടപ്പ് വർഷം രണ്ട് തവണ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും പ്രവചിക്കുന്നു.
ഇതെല്ലാം കണക്കിലെടുത്താൽ രാജ്യാന്തര സ്വർണവില കുതിപ്പിന്റെ പാതയിലാണെന്ന് കണക്കാക്കാം. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3362 ഡോളറിൽ എത്തിയതാണ് നിലവിലെ റെക്കോർഡ് വില.
മുന്നേറ്റം
രാജ്യാന്തര വിപണിയിൽ സ്വർണവില ഇനിയും ഉയരുകയും രൂപയുടെ മൂല്യത്തിൽ വ്യത്യാസം ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഇന്ത്യയിൽ ഗ്രാമിന് 11,250 രൂപയും 90,000 രൂപയും ആകുമെന്ന് വിലയിരുത്തപ്പെടുന്നു.
മറ്റൊരു ഇൻവെസ്റ്റമെന്റ് ബാങ്കിങ് ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ ഗോൾഡ്മാൻ സാക്സും സ്വർണവില അടുത്ത വർഷത്തോടെ 4000 ഡോളർ കടക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു.
റെക്കോർഡിന് തൊട്ടരികെ
രാജ്യാന്തര വിലയുടെ ഗതിക്കനുസരിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ നീക്കം. കേരളത്തിൽ സ്വർണവില ഇന്നു കുതിച്ചുകയറി റെക്കോർഡിന് തൊട്ടരികിലെത്തിയ സാഹചര്യത്തില്‍ പവന് 90,000 കടക്കുമെന്ന ഈ പ്രവചനത്തിന് പ്രസക്തിയേറെയാണ്.
പവന് 74,960 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞമാസം 23ന് രേഖപ്പെടുത്തിയ പവന് 75,040 രൂപയാണ് കേരളത്തിലെ സര്‍വകാല റെക്കോർഡ്.
2025 ജനുവരി 1ന് 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. റെക്കോർഡ് നിരക്കിലേയ്ക്കെത്തിയ 7 മാസത്തിനുള്ളിൽ പവന് വർധിച്ചത്.
17,840 രൂപ! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]