
പാലാ ∙ അൽഫോൻസാ കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം പാലക്കാട് ജില്ലയിലെ ധോണി വനത്തിൽ പുതിയൊരു തേരട്ട (മില്ലിപീഡ്) വർഗത്തെ കണ്ടെത്തി.
ഗ്നോമോഗ്നാഥസ് ധോണി ധോണി (Gnomognathus dhoni) എന്ന് ശാസ്ത്രീയനാമം നൽകിയിരിക്കുന്ന ഈ സ്പീഷീസ് ഗ്നോമോഗ്നാഥസ് ധോണി (Gnomognathus) ജനുസിൽ പെടുന്നതാണ്.
ധോണി വനപ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്പീഷീസിന് ഗ്നോമോഗ്നാഥസ് ധോണി എന്ന പേര് നൽകിയത്. ഈ പ്രദേശത്ത് അധികമായി ശ്രദ്ധിക്കപ്പെടാതെ പോയ വളരെ പ്രത്യേകമായ ആവാസ വ്യവസ്ഥയിൽ നിന്ന് 2024ൽ നടത്തിയ ഫീൽഡ് സർവേയിലാണ് ബ്രൗൺ നിറത്തിലുള്ള ഏകദേശം 3 മില്ലിമീറ്റർ വ്യാസവും 59 മില്ലിമീറ്റർ നീളവുമുള്ള ചെറിയ തേരട്ടകളെ കണ്ടെത്തിയത്.
അൽഫോൻസ കോളജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഡോ.മഞ്ജു എലിസബത്ത് കുരുവിളയുടെ മാർഗനിർദേശത്തോടെ ഗവേഷണ വിദ്യാർഥിയായ നിഖില സുധാകരനാണ് കണ്ടെത്തൽ നടത്തിയത്.
പശ്ചിമഘട്ടത്തിലെ ജന്തുവൈവിധ്യങ്ങളുടെ കണ്ടെത്തലും വർഗീകരണവും ഇനിയും പഠന വിഷയമാക്കേണ്ടതുണ്ടെന്ന് ഇവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]