
ഉരുവച്ചാൽ∙ ബസിനു മുന്നിൽ സമാന്തര സർവീസ് നടത്തിയ ഓട്ടോ ടാക്സി ബസ് ജീവനക്കാർ തടഞ്ഞു. വാഹനത്തിൽ കയറിയ യാത്രക്കാരെ ഇറക്കി. ശിവപുരം റോഡിലാണ് സംഭവം.
മാലൂർ പേരാവൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിനു മുന്നിലാണ് ഓട്ടോ ടാക്സി നിർത്തി യാത്രക്കാരെ കയറ്റിയത്. ബസ് ജീവനക്കാർ ഓട്ടോ ടാക്സി തടയുകയും കയറിയ യാത്രക്കാരെ ഇറക്കുകയും ചെയ്തു.
ബസ് സർവീസ് നടത്തുന്ന സമയങ്ങൾ ഓട്ടോ ടാക്സി, ഓട്ടോ എന്നിവ സമാന്തര സർവീസ് നടത്തുന്നത് ശിവപുരം റൂട്ടിൽ നിത്യസംഭവമാണെന്ന് ബസ് ജീവനക്കാർ പറയുന്നു.
ട്രിപ് പോയി തിരിച്ച് പോകുന്ന വാഹനങ്ങളാണ് ബസിന് മുന്നിൽ സർവീസ് നടത്തി യാത്രക്കാരെ കയറ്റുന്നത്.ശിവപുരം – മാലൂർ – തില്ലങ്കേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിനു മുന്നിൽ ഓട്ടോ റിക്ഷകളും ഓട്ടോ ടാക്സിയും സമാന്തര സർവീസ് നടത്തുന്നുണ്ട്. സമാന്തര സർവീസ് കാരണം ബസിൽ യാത്രക്കാർ കുറയുന്നതിനാൽ ബസ് സർവീസ് മുന്നോട്ട് പോകാൻ പ്രയാസപ്പെടുകയാണെന്ന് ബസ് ഉടമ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]