
തിരുവനന്തപുരം∙ നിരത്തുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾക്ക് നിലവാരമില്ലെന്ന പൊലീസിന്റെ ആരോപണം തള്ളി സ്മാർട്സിറ്റി തിരുവനന്തപുരം ലിമിറ്റഡ്. സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ക്യാമറകൾ പ്രവർത്തിക്കുന്നതെന്നും ക്യാമറ തിരിച്ചറിയുന്ന നിയമ ലംഘനങ്ങൾക്ക് പിഴ നോട്ടിസ് അയയ്ക്കുമ്പോൾ മാനുഷിക പരിഗണന കാട്ടേണ്ടത് പൊലീസ് ആണെന്നുമാണ് സ്മാർട് സിറ്റി അധികൃതരുടെ വിശദീകരണം. അതേസമയം, 98% ക്യാമറകളുടെയും പ്രവർത്തനം തൃപ്തികരമാണെന്നും പൊടിയും മഴയും കാരണം ക്യാമറാ കണ്ണുകളുടെ കാഴ്ച മങ്ങാനുള്ള സാധ്യതയുണ്ടെന്നും കോർപറേഷന് സ്മാർട്സിറ്റി വിശദീകരണം നൽകി.
രണ്ടു കാര്യങ്ങളിലാണ് ക്യാമറകളെ പൊലീസ് കുറ്റപ്പെടുത്തുന്നതെന്നാണ് സ്മാർട് സിറ്റി അധികൃതരുടെ ആരോപണം.
1.
ചുവപ്പു സിഗ്നൽ തെളിഞ്ഞ ശേഷം നിമിഷങ്ങൾക്കകം മുന്നോട്ടു പോകുന്ന വാഹനങ്ങളെയും നിയമ ലംഘന പട്ടികയിൽ വ്യാപകമായി ഉൾപ്പെടുത്തുന്നു. 2.
ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ അധികം പേർ സഞ്ചരിക്കുന്ന നിയമ ലംഘനം കണ്ടെത്താൻ 2 തലകൾ ആണ് ക്യാമറ സോഫ്റ്റ്വെയറിൽ സെറ്റ് ചെയ്തിരിക്കുന്നത്. സഞ്ചരിക്കുന്നത് കുട്ടിയാണെങ്കിൽ പോലും ക്യാമറ 3 പേരായി കണക്കാക്കി നിയമ ലംഘന പട്ടികയിൽ ഉൾപ്പെടുത്തുന്നു.
ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിഴ നോട്ടിസ് അയയ്ക്കുമ്പോൾ വാഹന ഉടമകൾ പരാതിയുമായി എത്തുന്നത് കൂടിയപ്പോഴാണ് പൊലീസ് കുഴങ്ങിയത്.
സോഫ്റ്റ് വെയർ അപ്ഗ്രേഡ് ചെയ്താലേ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് സ്മാർട് സിറ്റി അധികൃതർ അറിയിച്ചു. സ്മാർട് ക്യാമറകൾ വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുന്നില്ലെന്നും തിരിച്ചറിയുന്ന അക്കങ്ങളിൽ തെറ്റുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോർപറേഷന് സിറ്റി പൊലീസ് കത്തു നൽകിയത്. ഗതാഗത നിയമ ലംഘനങ്ങൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് സ്മാർട് സിറ്റി ഫണ്ടിൽ നിന്ന് 38 കോടി മുടക്കി ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ക്യാമറകൾ സ്ഥാപിച്ചത്.
നിലവാരം കുറഞ്ഞ ക്യാമറകളെന്ന് വി.വി.രാജേഷ്
തിരുവനന്തപുരം ∙ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള പ്രോജക്ടുകളുടെ നിർമാണം പൂർത്തിയാക്കിയത് മതിയായ വിഭവ ശേഷിയോ പരിചയമോ ഇല്ലാത്ത പ്രാദേശിക കമ്പനികൾ ആണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.
രാജേഷ് ആരോപിച്ചു. വൻ തുക കമ്മിഷൻ വാങ്ങി നിലവാരം കുറഞ്ഞ ക്യാമറകൾ സ്ഥാപിച്ചതിനാലാണ് 3 മാസത്തിനകം ക്യാമറകൾ കേടായതെന്ന് രാജേഷ് പറഞ്ഞു.ഭൂമിക്കടിയിൽ സ്ഥാപിച്ച നിലവാരം കുറഞ്ഞ കേബിളുകൾ വരും ദിനങ്ങളിൽ തകരാറിലാകാൻ സാധ്യതയുണ്ട്.
അങ്ങനെ വന്നാൽ അറ്റകുറ്റപ്പണി നടത്താൻ റോഡുകൾ പൊളിക്കേണ്ടി വരും. ആയിരം കോടി രൂപ മുടക്കിയ പദ്ധതിയിൽ നിന്ന് കോർപറേഷൻ ഭരണാധികാരികളും സിപിഎം നേതൃത്വവും എത്ര കോടി കമ്മിഷനായി വാങ്ങി എന്നത് വരും ദിവസങ്ങളിൽ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
റോഡിനടിയിൽ സ്ഥാപിക്കേണ്ട
കേബിളുകൾ, റോഡിൽ സ്ഥാപിക്കേണ്ട ക്യാമറകൾ, വിവിധ തരം ലൈറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ ഉപകരണങ്ങളുടെയും ഗുണ നിലവാരം വിദഗ്ധർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് സ്മാർട്സിറ്റി കരാർ പറയുന്നത്.ഇത്തരത്തിലൊരു പരിശോധന നടത്തിയിട്ടുണ്ടോയെന്ന് സംശയിക്കണമെന്നും രാജേഷ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]