
കടലുണ്ടി ∙ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഞ്ചാര സൗകര്യത്തിനായി കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ കോൺക്രീറ്റ് റാംപ്. റോഡിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് നേരിട്ടെത്താവുന്ന വിധം സ്റ്റേഷൻ കെട്ടിടത്തിനു സമീപത്താണ് റാംപ് സജ്ജമാക്കിയത്.
കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ റാംപിനു കൈവരി സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തി നടത്താനുണ്ട്. ഇത് ഉടൻ പൂർത്തിയാക്കി റാംപ് തുറന്നു കൊടുക്കും.
ഭൂനിരപ്പിൽ നിന്ന് 7 അടി ഉയരത്തിലുള്ള കടലുണ്ടി റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാർക്കറ്റ് പരിസരത്ത് നിന്നു പടികൾ കയറുകയാണു യാത്രക്കാർ.
യാത്രക്കാരായ വയോധികർ, ഭിന്നശേഷിക്കാർ, അസുഖ ബാധിതർ എന്നിവർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതു പരാതിക്ക് ഇടയാക്കിയതോടെയാണു സ്റ്റേഷൻ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി റാംപ് സൗകര്യം ഒരുക്കിയത്.
അതേസമയം, ഒന്നാം പ്ലാറ്റ്ഫോമിൽനിന്നു രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാൻ യാത്രക്കാർ കാൽനട മേൽപാലം ഉപയോഗിക്കണം.
ഒട്ടേറെ പടികളുള്ള മേൽപാലം കയറി ഇറങ്ങൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വെല്ലുവിളിയാണ്.
കാൽനടപ്പാലം കയറിയിറങ്ങാൻ മടിക്കുന്നവർ പാളം കുറുകെ കടക്കുന്നതു ഭീഷണിയാണ്. 10 ദിവസം മുൻപ് ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിനിറങ്ങി പാളം കുറുകെ കടന്ന എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിനിടിച്ച് മരിച്ചിരുന്നു.
ഇരു പ്ലാറ്റ്ഫോമുകളിലേക്കുമുള്ള യാത്ര അനായാസമാക്കാൻ ഫുട്ഓവർ ബ്രിജിലേക്കു പ്രവേശിക്കാൻ സ്റ്റേഷനിൽ ലിഫ്റ്റ് ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]