
എഴുകോൺ ∙ സംസ്ഥാനത്തെ മികച്ച എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ജില്ലയിൽ നിന്ന് പവിത്രേശ്വരം കെഎൻഎൻഎംവിഎച്ച്എസ്എസിലെ കെ.വി.ഗോപകുമാറും. സംസ്ഥാനത്ത് 9 പേരാണ് ഇത്തവണ മികച്ച പരിശീലകർക്കുള്ള പട്ടികയിൽ ഉൾപ്പെട്ടത്.
അതിൽ ജില്ലയിൽ നിന്നുള്ള ഏക അംഗമാണ് എഴുകോൺ സ്റ്റേഷനിലെ എസ്സിപിഒ സദാനന്ദപുരം കൊച്ചുപുത്തൻവീട്ടിൽ കെ.വി.ഗോപകുമാർ.
പൊലീസിൽ 20 വർഷം സർവീസ് പൂർത്തിയാക്കുന്ന ഗോപകുമാർ കഴിഞ്ഞ 10 വർഷമായി എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടറാണ്. മുൻപ് കൊട്ടാരക്കര ബോയ്സ് എച്ച്എസിലും പുത്തൂർ ജിഎച്ച്എസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൃത്യമായ ആസൂത്രണത്തോടെ ശാസ്ത്രീയമായി പരിശീലനം നൽകുന്നതിൽ ഗോപകുമാർ പുലർത്തുന്ന മികവാണ് അംഗീകാരത്തിന് അർഹനാക്കിയത്. ഭാര്യ: കൊട്ടാരക്കര എൽഐസി സീനിയർ അസിസ്റ്റന്റ് ജയശ്രീ.
മക്കൾ: മീനാക്ഷി, മാളവിക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]