
കൊട്ടാരക്കര ∙ മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ സ്വത്ത് സംബന്ധമായ വിൽപത്ര കേസിൽ കോടതി നിർദേശ പ്രകാരം മധ്യസ്ഥ ശ്രമം തുടങ്ങി.
ആർ.ബാലകൃഷ്ണപിള്ളയുടെ മക്കളായ ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ, മന്ത്രി കെ.ബി.ഗണേഷ്കുമാർ എന്നിവർ കോടതിയിൽ ഹാജരായപ്പോൾ കൊട്ടാരക്കര സബ് കോടതി ജഡ്ജി എ.ഷാനവാസാണ് മധ്യസ്ഥശ്രമം നിർദേശിച്ചത്. അഭിഭാഷക ടി.ജി.ഗിരിജകുമാരിയായിരുന്നു മീഡിയേറ്റർ.
ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ പുറത്തുവിട്ട
വിൽപത്രം കൃത്രിമമാണെന്ന് ആരോപിച്ച് മൂത്തമകൾ ഉഷ മോഹൻദാസ് നൽകിയ ഹർജിയിലാണ് നടപടി. 33 ഇടങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്ഥലങ്ങളും 270 പവൻ സ്വർണാഭരണങ്ങളും ആർ.ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് കോടതിയിൽ ഉഷ നൽകിയ സത്യവാങ്മൂലം.
വിൽപത്ര പ്രകാരം കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ വസ്തുക്കൾ പോക്കുവരവ് ചെയ്യാൻ ബിന്ദുവും ഗണേഷ്കുമാറും നടപടികൾ ആരംഭിച്ചപ്പോഴാണ് ഉഷ കോടതിയെ സമീപിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]