
ഓംബുഡ്സ്മാൻ സിറ്റിങ് ഇന്ന്;
കൂറ്റനാട്∙ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാൻ സിറ്റിങ് ഇന്ന് ഉച്ചയ്ക്ക് 2.45ന് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
പാലക്കാട് ∙ ഒ.വി.വിജയൻ സ്മാരക സമിതി മലയാളത്തിലെ മികച്ച സാഹിത്യ രചനകൾക്കു നൽകുന്ന ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾക്കു കൃതികൾ ക്ഷണിച്ചു. നോവൽ, ചെറുകഥാ സമാഹാരം, യുവകഥ എന്നീ മൂന്നു മേഖലകളിലാണു പുരസ്കാരം.
2022 ജനുവരി ഒന്നിനും 2024 ഡിസംബർ 31നും ഇടയിൽ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ നോവൽ, കഥാസമാഹാരം എന്നിവയാണു പരിഗണിക്കുക. യുവകഥാ പുരസ്കാരത്തിന് 2025 ഒക്ടോബർ 31ന് 35 വയസ്സു കവിയാത്തവർക്ക് പങ്കെടുക്കാം.
ക്യാംപ് സിറ്റിങ്
പാലക്കാട് ∙ കോഴിക്കോട് ആസ്ഥാനമായ ഫോറസ്റ്റ് ട്രൈബ്യൂണൽ ജില്ലയിൽ ക്യാംപ് സിറ്റിങ് ഡിടിപിസി കോംപൗണ്ടിൽ നടത്തും.
ആദ്യ സിറ്റിങ് ഏഴ്, എട്ട് തീയതികളിലും, രണ്ടാമത്തേത് 22, 23 തീയതികളിലും നടത്തും. വിവരങ്ങൾക്ക് : 0495 2365091.
ജില്ലാതല അത്ലറ്റിക്സ് ചാംപ്യൻഷിപ് 8 മുതൽ
പാലക്കാട് ∙ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാതല അത്ലറ്റിക്സ് ചാംപ്യൻഷിപ് എട്ട്, ഒൻപത് തീയതികളിൽ പാലക്കാട് ഗവ.മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടത്തും.
ജില്ലയിലെ 70 ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 1100 താരങ്ങൾ 124 ഇനങ്ങളിലായി മത്സരിക്കും. 8ന് രാവിലെ 7.30 മുതൽ മത്സരം ആരംഭിക്കും.
സ്പോട് അഡ്മിഷൻ
പാലക്കാട് ∙ ഗവ.
പോളിടെക്നിക് കോളജിലെ നിലവിലുള്ള ഏതാനും റഗുലർ സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ ഏഴിന് കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും. 89213 35261, www.polyadmission.org.
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ ചാത്തനൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിന് അപേക്ഷിക്കാം.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്പോർട്സ് കൗൺസിൽ അംഗീകാരത്തോടെ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയ്നിങ് സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക്: 94959 99721, 80868 24194.
സീറ്റ് ഒഴിവ്
വാണിയംകുളം ∙ സർക്കാർ ഐടിഐയിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
എട്ടിന് രാവിലെ 11ന് എത്തണം. ഫോൺ: 04662227744.
പത്തിരിപ്പാലകോളജിൽസ്പോർട്സ് ക്വോട്ട സീറ്റൊഴിവ്
പത്തിരിപ്പാല ∙ ഗവ.
ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ എഫ്വൈ യുജി പ്രോഗ്രാമുകളിലേക്ക് സ്പോർട്സ് ക്വോട്ട സീറ്റൊഴിവ്.
ബിഎ ഇംഗ്ലിഷ്, ബിഎ മലയാളം എന്നീ പ്രോഗ്രാമുകളിൽ രണ്ടു വീതമാണ് ഒഴിവുകൾ. താൽപര്യമുള്ള വിദ്യാർഥികൾ 8ന് മുൻപായി അപേക്ഷകൾ നേരിട്ടു നൽകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 0491 2873999.
പോളിടെക്നിക് കോളജിൽസ്പോട്ട്അഡ്മിഷൻ
ഷൊർണൂർ ∙ ഐപിടി ആൻഡ് ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ നാളെ നടക്കും.
രാവിലെ 9 മുതൽ 9.30 വരെയാണ് സ്പോട്ട് അഡ്മിഷൻ. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട
വിദ്യാർഥികളും പുതുതായി അപേക്ഷ നൽകിയവർക്കും പങ്കെടുക്കാം. വിവരങ്ങൾ www.polyadmission.org/letൽ ലഭിക്കും.
ഫോൺ: 0466 2220450. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]