
അടൂർ ∙ നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള മാസ്റ്റർപ്ലാൻ പൂർത്തീകരണത്തിലേക്ക്. 20 വർഷത്തേക്കുള്ള വികസന പദ്ധതികൾ ഉൾപ്പെടുത്തിയാണു മാസ്റ്റർ തയാറാക്കിയത്.
നഗരവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുക, നഗരത്തിലെ ഹരിതഭംഗി വർധിപ്പിക്കുക, ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, നഗരമാലിന്യ പ്രശ്നം പരിഹരിക്കുക, ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയവ ഉൾപ്പെടുത്തിയ മാസ്റ്റർപ്ലാനാണു പൂർത്തീകരണത്തിൽ എത്തിയത്.
ഇനി നഗരസഭാ കൗൺസിൽ യോഗം ചേർന്ന് അംഗീകരിക്കണം. ഇതിനു മുന്നോടിയായി അന്തിമ അംഗീകാരത്തിനായി കൈക്കൊള്ളേണ്ട
നടപടികളെക്കുറിച്ച് നഗരസഭാ അധ്യക്ഷൻ കെ.മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. മുൻ നഗരസഭാ അധ്യക്ഷൻമാരായ ഡി.സജി, ദിവ്യ റജി മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ അജി പാണ്ടിക്കുടി, എം.അലാവുദീൻ, ശോഭാ തോമസ്, സെക്രട്ടറി ഇൻചാർജ് സി.പ്രസാദ്, മുനിസിപ്പൽ എൻജിനീയർ എസ്.എച്ച്.അഭിലാഷ്, സംസ്ഥാന ചീഫ് ടൗൺപ്ലാനർ ഇൻചാർജ് ആശ അജയ്ഘോഷ്, ജില്ലാ ടൗൺപ്ലാനർ ജി.അരുൺ, ഡപ്യൂട്ടി ടൗൺപ്ലാനർ നിമ്മി കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]