
കൊച്ചി∙ എറണാകുളം പേട്ടയിൽ
കാർ വെള്ളക്കെട്ടിലേക്കു വീണു. ഇന്നു രാവിലെയാണ് റോഡിന് സമീപത്തെ തോട്ടിലേക്ക് ഓൺലൈൻ ടാക്സി വീണത്.
ശക്തമായ മഴയെ തുടർന്ന് റോഡും തോടും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. യാത്രക്കാരനെ കൂട്ടാൻ വേണ്ടിയാണ് കാർ വെള്ളം നിറഞ്ഞ ഭാഗത്തേക്ക് എത്തിയത്.
തോപ്പുംപടി സ്വദേശിയായ ഡ്രൈവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ വെള്ളക്കെട്ടിൽ വീണെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
റിക്കവറി വാഹനം എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ കാർ പുറത്തെത്തിച്ചു.
കനത്ത മഴ പെയ്താൽ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലങ്ങളായി തോടിന്റെ ഭാഗം സ്ലാബ് ഇട്ട് മൂടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അത് മുഖവിലയ്ക്കെടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൊച്ചി കോർപറേഷന്റെയും മരട് മുനിസപ്പാലിറ്റിയുടെയും അതിർത്തിയിലൂടെ ഒഴുകുന്ന തോട്ടിലാണ് കാർ വീണത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]