കോട്ടയം ∙ ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ.
ജനുവരിയിലാണ് ഏറ്റവും കൂടുതൽ അപകടം ഉണ്ടായത്. ഏറ്റവും കൂടുതൽ അപകടം നടന്ന സമയം വൈകിട്ട് 6നും 9നും മധ്യേയാണ്.
സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടേതാണ് കണക്ക്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകട മരണം നടന്നത് പാലക്കാട് ജില്ലയിലാണ് –333.
കുറവ് വയനാടും കണ്ണൂർ റൂറലും. 67 വീതം.
സംസ്ഥാനത്താകെ 3875 പേർ അപകടത്തിൽ മരിച്ചു. മരണത്തിൽ സംസ്ഥാനത്ത് 6–ാം സ്ഥാനത്താണ് കോട്ടയം.
ഏറ്റവും കൂടുതൽ അപകടത്തിൽപെട്ട
വാഹനം കാറാണ്. രണ്ടാം സ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ.ജില്ലയിൽ 2023ൽ അപകട
മരണം 277 ആയിരുന്നു. നേരിയ കുറവ് മാത്രമാണ് 2024 ൽ ഉണ്ടായത്.മോശം റോഡുകളും വാഹനത്തിലെ ലൈറ്റുകളുടെ അഭാവവുമാണ് അപകട
കാരണങ്ങളിൽ പ്രധാനം എന്നാൽ ഏറ്റവും മുന്നിൽ, ഡ്രൈവർമാരുടെ അശ്രദ്ധയാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ 2 വ്യത്യസ്ത അപകടങ്ങളിൽ 2 സ്കൂട്ടർ യാത്രികർ മരിച്ചു.
പെരുവയിലും ചങ്ങനാശേരി ബൈപാസിലുമായിരുന്നു അപകടങ്ങൾ.
അതീവ അപകട മേഖലകൾ (കെഎസ്ടിപി പൊലീസിന് നൽകിയത്)
∙ ഏറ്റുമാനൂർ–എറണാകുളം റോഡിലെ കടുത്തുരുത്തി പട്ടാള മുക്ക്, വല്ലകം.
∙ ആലപ്പുഴ–ചങ്ങനാശേരി റോഡ് (എസി റോഡ്) പാറയ്ക്കൽ കലുങ്ക്
∙ ഏറ്റുമാനൂർ –പൂഞ്ഞാർ ഹൈവേയിലെ പുലിയന്നൂർ, മൂന്നാനി,
∙ രാമപുരം–കൂത്താട്ടുകുളം റോഡിലെ മേതിരി വളവ്
∙ കോടിമത നാലുവരിപ്പാത, എംസി റോഡ്
∙ കൊട്ടാരക്കര–ഡിണ്ടിഗൽ ദേശീയപാത (എൻഎച്ച് 183) യിലെ മണർകാട്, വടവാതൂർ മിൽമ, മുണ്ടക്കയം ചിറ്റടി അട്ടിവളവ്
∙ വൈക്കം–കാട്ടികുന്ന്–വൈക്കം എറണാകുളം റോഡ്
∙ പൊരുമാനൂർകുളം, മണർകാട്–കിടങ്ങൂർ റോഡ്
∙ ചാലുകുന്ന്, കോട്ടയം–കുമരകം റോഡ്
∙ ചെമ്പ് പോസ്റ്റ് ഓഫിസ്, ഏറ്റുമാനൂർ–എറണാകുളം റോഡ്
∙ വൈക്കം അംബികാ മാർക്കറ്റ്, ആലപ്പുഴ–മധുര ഹൈവേ
“രാത്രി ഇടതടവില്ലാതെ തടി ലോറികളുടെ സഞ്ചാരം അപകടത്തിനു ഒരു കാരണമാണ്. ബീക്കൺ ലൈറ്റ് ഇല്ലാതെ പുറത്തേക്ക് തള്ളി നിൽക്കും വിധമാണു തടി കയറ്റുന്നത്.”
കെ.രാജേഷ്, ട്രാഫിക് എസ്ഐ, കോട്ടയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]