
ചാരുംമൂട്∙ മണ്ണ് കയറ്റിപ്പോകുന്ന ലോറികളുടെ മുകളിൽ മേൽമൂടി ഇടുന്നത് പേരിനു മാത്രം. ടിപ്പറുകളിൽ കെ–പി റോഡിലൂടെ മണ്ണ് കൊണ്ടുപോകുമ്പോൾ ബോഡി ലവലിന് ശേഷവും മുകളിലേക്ക് കൂമ്പാരം ഉയർത്തിയാണ് കൊണ്ടുപോകുന്നത്. എന്നാൽ മണ്ണുമായി ടിപ്പറുകൾ പോകുമ്പോൾ റോഡരികിലൂടെ പോകുന്നവരുടെ ദേഹത്ത് മണ്ണ് തെറിച്ചുവീഴുന്നു. ടിപ്പർ ലോറികളിലെ മണ്ണിന് മുകളിൽ ചാക്ക്, പടുത എന്നിവ ഇടുന്നതാണ് പതിവ്.
എന്നാൽ ഇത് ശരിയായ രീതിയിൽ ഇടുന്നുണ്ടോയെന്നുള്ള പരിശോധന പൊലീസോ മോട്ടർ വാഹനവകുപ്പോ നടത്താറില്ല.
പലപ്പോഴും കീറി പഴക്കം ചെന്ന ചാക്കുകളും ടാർപ്പോളിനുമാണ് ടിപ്പറുകൾ ഉപയോഗിക്കുന്നത്. ഇതിനാൽ കീറിയ ഭാഗത്തുകൂടി മണ്ണ് പുറത്തേക്ക് വീഴുന്നത് പതിവാണ്.
അമിത വേഗതയിൽ ടിപ്പർ പോകുന്നത് കാരണം മണ്ണ് തെറിച്ചുവീഴുന്നത് പതിവായി. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മണ്ണ് കൊണ്ടുപോകാൻ ജിയോളജി വകുപ്പ് അനുമതി പത്രം നൽകാറുണ്ട്.
എന്നാൽ ഈ അനുമതി പത്രത്തിൽ മണ്ണ് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ഒരു വ്യവസ്ഥയും വാഹനങ്ങൾ പാലിക്കാറില്ല. പാലിക്കപ്പെടുന്നുണ്ടോയെന്നുള്ള പരിശോധനയും നടക്കാറില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]