
പാലക്കാട് ∙ യാത്രക്കാർക്കു ഭീഷണിയായി റോഡിലേക്ക് അഴിച്ചുവിട്ടതിനെത്തുടർന്നു നഗരസഭ പിടിച്ചു കെട്ടിയ കന്നുകാലികളെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒരു സംഘം അഴിച്ചു കൊണ്ടുപോയി. ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായെന്നും പരാതിയുണ്ട്.
തിരക്കേറിയ താരേക്കാട് ജംക്ഷനിൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു മുൻവശത്ത് അലഞ്ഞു തിരിഞ്ഞിരുന്ന 4 കന്നുകാലികളെയാണു നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു കെട്ടിയത്. സമീപത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉള്ള റോഡാണിത്. ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ പോകുന്ന റോഡ് കൂടിയാണിത്.
ഇവിടെ കന്നുകാലി ശല്യം രൂക്ഷമെന്നു പരാതി ഉയർന്നിരുന്നു. തുടർന്നാണ് നഗരസഭ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി കാലികളെ പിടിച്ചു കെട്ടിയത്.
ഇവയെ വാഹനത്തിൽ നഗരസഭയിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘമെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ചു കാലികളെ അഴിച്ചെടുത്തു കൊണ്ടുപോയെന്നാണു പരാതി. അതേസമയം, സംഭവം ടൗൺ നോർത്ത് സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്നും സെക്രട്ടറി മുഖേന പരാതി നൽകാനായിരുന്നു മറുപടിയെന്നും നഗരസഭാധികൃതർ പറഞ്ഞു. സംഭവത്തിലും പൊലീസിന്റെ നിലപാടിന് എതിരെയും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുമെന്നു നഗരസഭാധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]