
പുന്നല ∙ തകർന്നു തരിപ്പണമായ പള്ളിമുക്ക് – പുന്നല റോഡിൽ വീണ്ടും വാഹനാപകടം. കരിമ്പാലൂരിൽ റോഡിലെ കുഴിയിൽപ്പെട്ട് ആക്സിൽ ഒടിഞ്ഞ ബൊലേറോ വാനിലെ യാത്രക്കാർ കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
റോഡിനു നടുവിൽ വാഹനം കുടങ്ങിയതോടെ പാതയിലൂടെ വലിയ വാഹനങ്ങൾക്കു പോകാൻ കഴിയാതെയായി. 2 ദിവസം മുൻപ് കല്ലാമുട്ടത്തു റോഡിലെ ചെളിയിൽ ടിപ്പർ പുതഞ്ഞ ശേഷം ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സർവീസ് നിർത്തി വച്ചിരിക്കുകയാണ്.
പുന്നല, പടയണിപ്പാറ, കടശേരി, ചാച്ചിപ്പുന്ന, തച്ചക്കോട്, കരിമ്പാലൂർ, ആനകുളം മേഖലയിലുള്ളവരെല്ലാം ഈ റോഡിലൂടെയാണു പത്തനാപുരത്ത് എത്തുന്നത്.
ബസുകൾ പോകാതെയായതോടെ സമാന്തര വാഹനങ്ങളിൽ 8 കിലോമീറ്റർ ദൂരത്തേക്ക് 30 മുതൽ 50 രൂപ വരെ ഓരോരുത്തരും നൽകിയാണു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഈ വഴി യാത്ര ചെയ്യുന്നത്. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണു നാട്ടുകാരുടെ തീരുമാനം.
ചെളിക്കുളമായി മാറിയ റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ മന്ത്രി കെ.കെ.ബി.ഗണേഷ്കുമാറിന്റെ വീട്ടിലേക്കു മാർച്ച് സംഘടിപ്പിക്കുമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുനൈസ് പി.എം.ബി.സാഹിബ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]