
ഇന്നും നാളെയും ജലവിതരണം മുടങ്ങും:
തിരുവല്ല ∙ ജല അതോറിറ്റി കോംപൗണ്ടിലെ പുതിയ ട്രാൻസ്ഫോമർ കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി വൈദ്യുതി ലൈൻ ഓഫ് ചെയ്യേണ്ടി വരുന്നതിനാൽ ഇന്നും നാളെയും ഇവിടെ നിന്നുള്ള ജലവിതരണം മുടങ്ങും. തിരുവല്ല, ചങ്ങനാശേരി നഗരസഭകൾ, കവിയൂർ, കുന്നന്താനം, പെരിങ്ങര, നെടുമ്പ്രം, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, എടത്വ, തകഴി, മുട്ടാർ, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളിലുമാണ് 2 ദിവസം ജലവിതരണം മുടങ്ങുന്നത്.
വൈദ്യുതി മുടക്കം
∙ വായ്പൂര് വൈദ്യുത സെക്ഷനിൽ പാട്ടപുരയിടം, ചെന്നിക്കരപ്പടി, നടുഭാഗം, പുത്തൂർപടി, മലമ്പാറ, മലമ്പാറ തൈക്കാവ്, തുണ്ടിയപ്പാറ, പുളിഞ്ചുവള്ളിൽ , പുളിമൂട്ടിൽപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ പൗവത്തിക്കുന്ന്, പുന്നമൺ, ചേക്കേക്കടവ്, ഐക്കുഴി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ഇലന്തൂർ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. നാളെ 2ന് അഭിമുഖം.
9946374043
മുട്ടക്കോഴി കുഞ്ഞ്
തടിയൂർ ∙ കടയാർ വെള്ളാറ ക്ഷീരോൽപാദക സംഘങ്ങളുടെ നേതൃത്വത്തിൽ നല്ലയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ നാളെ രാവിലെ 8ന് വിതരണം ചെയ്യും.
മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 8590212566
ഗതാഗത നിയന്ത്രണം
പന്തളം ∙ നഗരസഭ 26, 27 വാർഡിൽ കൂടി കടന്നുപോകുന്ന ബൈപാസ് റോഡിന്റെ കോൺക്രീറ്റിങ് നടക്കുന്നതിനാൽ നാളെ ഗതാഗത തടസ്സം നേരിടുമെന്ന് സെക്രട്ടറി അറിയിച്ചു.
ജില്ലാ യോഗാസന ചാംപ്യൻഷിപ് 17ന്
പത്തനംതിട്ട
∙ ജില്ലാ യോഗാസന ചാംപ്യൻഷിപ് 17 ന് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ നടത്തും. 10 മുതൽ 55 വയസ്സ് വരെ ഉള്ളവർക്ക് വിവിധ കാറ്റഗറിയിൽ പങ്കെടുക്കാം.
11ന് മുൻപ് പേര് റജിസ്റ്റർ ചെയ്യണം. 9446116170
വിമൻസ് ഫുട്ബോൾ സിലക്ഷൻ
തിരുവല്ല∙ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സീനിയർ വിമൻസ് ഫുട്ബോൾ ചാംപ്യൻഷിപ് സിലക്ഷൻ ഇന്ന് 3ന് തിരുവല്ല മാർത്തോമ്മാ കോളജ് ഗ്രൗണ്ടിൽ നടക്കും.
ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി എന്നിവയുമായി എത്തിച്ചേരണം. 99470 28815.
ശിശുക്ഷേമ സമിതി പൊതുയോഗം
പത്തനംതിട്ട
∙ ജില്ലാ ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം 8 ന് 2 ന് കലക്ടർ എസ്.പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ഗെസ്റ്റ് ലക്ചറർ
റാന്നി ∙ സെന്റ് തോമസ് കോളജിൽ ഹിന്ദിക്ക് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നെറ്റ്, പിഎച്ച്ഡി എന്നിവയാണ് യോഗ്യത.
ഇവയുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തരക്കാരെയും പരിഗണിക്കും. അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തവരാകണം.
താൽപര്യമുള്ളവർ 20ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.
ഡിഎൽഎസ് കോഴ്സ്
റാന്നി ∙ എംഎസ് ടിടിഐയിൽ ഡിഎൽഎഡ് (ടിടിസി) കോഴ്സിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവർ ഓഫിസുമായി ബന്ധപ്പെടണം. 11 വരെ അപേക്ഷ സ്വീകരിക്കും.
ഫോൺ: 9744149330. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]