
നാഗർകോവിൽ∙ തിരുവനന്തപുരം ദേശീയപാതയിൽ ചുങ്കാൻകട ബസ് ബേയിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ.
നാഗർകോവിൽ നഗര പരിധിയിൽ ഉൾപ്പെടുന്ന ചുങ്കാൻകടയിൽ 2 എൻജിനീയറിങ് കോളജുകൾ, ഒരു പോളിടെക്നിക് കോളജും, വനിതാ ആർട്സ് ആൻഡ് സയൻസ് കോളജും, പ്രവർത്തിച്ചു വരുന്നു.
അതിനാൽ തന്നെ തക്കല, മാർത്താണ്ഡം, തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുന്ന ബസുകൾ നിൽക്കുന്ന ഇൗ സ്റ്റോപ്പിൽ എപ്പോഴും പ്രത്യേ കിച്ചും രാവിലെയും വൈകിട്ടും വിദ്യാർഥികളുൾപ്പെടെയുള്ളവരുടെ നല്ല തിരക്കായിരിക്കും അനുഭവപ്പെടുക. അതിന്റെ ഭാഗമായാണ് ഇവിടെ ബസ് ബേ നിർമിചതു തന്നെ.
എന്നാൽ ബസ് ബേയിലെ റോഡ് പൊളിഞ്ഞ നിലയിലായതിനാൽ മിക്ക ബസുകളും ബസ് ബേയ്ക്കുള്ളിൽ കടക്കാതെ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കി പോകുന്ന സ്ഥിതിയാണുള്ളത്.
ഇതു ബസ് ബേയ്ക്കുള്ളിൽ നിൽക്കുന്നവർക്ക് റോഡിൽ ഓടിപ്പോയി ബസിൽ കയറേണ്ട അവസ്ഥ വരുന്നു.
മാത്രമല്ല റോഡിൽ ബസ് നിൽക്കുന്നതിനാൽ ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടാകുന്നു. നിലവിൽ രാവിലെയും വൈകിട്ടും ഇവിടെ ട്രാഫിക് പൊലീസുകാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കു മുൻപ് ഇതെ അവസ്ഥയിലായിരുന്ന ബസ് ബേ അറ്റകുറ്റപണികൾ നടത്തി ഗതാഗത യോഗ്യമാക്കിയെങ്കിലും അടുത്തിടെ പെയ്ത മഴയെത്തുടർന്നാണ് വീണ്ടും ടാറിളകി ഇൗ അവസ്ഥയിലായത്. മഴക്കാലത്ത് ഇൗ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നതാണ് ഇൗ അവസ്ഥയ്ക്കു കാരണമെന്നു യാത്രക്കാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]