കോഴിക്കോട്: സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ വീട്ടുമുറ്റത്ത് വച്ച് പാഞ്ഞടുത്ത് തെരുവ് നായകള്‍. നായകളുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത് കഷ്ടിച്ചാണ്.
കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തൊടുവയില്‍ അലിയുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സജ ഫാത്തിമക്കാണ് ദുരനുഭവമുണ്ടായത്.
സ്കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍ അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഗേറ്റ് അടച്ച ശേഷം സജ ഫാത്തിമ സമീപത്തെ വീട്ടിലേക്ക് ഓടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.
വിദ്യാര്‍ത്ഥികളാണ് മിക്കപ്പോഴും ആക്രമിക്കപ്പെടുന്നത്. ഒരു മാസത്തിനിടെ ചെക്യാട് പഞ്ചായത്തില്‍ മാത്രം 15ഓളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]