
പനാജി: വിദ്യാർത്ഥികൾ പെപ്പർ സ്പ്രേ ഉപയോഗിച്തിനെ തുടർന്ന് 11 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് ഗോവയിലെ ബിച്ചോളിലാണ് സംഭവം. സ്കൂൾ അധികൃതർ ക്ലാസിലെ മറ്റൊരു കൂട്ടം കുട്ടികൾക്കെതിരെ പോലീസിൽ പരാതി നൽകി
വിദ്യാർത്ഥിനികൾ ക്ലാസിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. കുറ്റക്കാരായ വിദ്യാർത്ഥികൾ ക്ലാസിലെ ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ശ്വാസതടസവും അസ്വസ്ഥതയും അനുഭവപ്പെട്ട 11 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് വിദ്യാർത്ഥിനികളുടെ നില ഗുരുതരമാണ്. സംഭവത്തിൽ അച്ചടക്ക സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.
The post വിദ്യാർത്ഥികളുടെ പെപ്പർ സ്പ്രേ പ്രയോഗം; സഹപാഠികളായ 11 പെൺകുട്ടികൾ ആശുപത്രിയിൽ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]