
തിരുവനന്തപുരം∙ ഒരിക്കൽ സംവിധായകൻ ബാലചന്ദ്രമേനോൻ
കാണാനെത്തി. തന്റെ തിരക്കുകളെപ്പറ്റി പറഞ്ഞ നസീറിനോട് ബാലചന്ദ്രമേനോൻ പറഞ്ഞു: ‘ അങ്ങയുടെ തിരക്കുകൾ എനിക്കറിയാം.
പക്ഷേ, ഞാൻ വന്നത് അങ്ങയുടെ മകന്റെ ഡേറ്റിനായാണ്. പ്രേംനസീർ അമ്പരന്നു.
പിന്നീട് ചോദിച്ചു. ‘ഷാനവാസോ, അയാൾ അഭിനയിക്കുമോ’.
ഷാനവാസിന്റെ
ഇങ്ങനെയാണെന്ന് പിൽക്കാലത്ത് ബാലചന്ദ്രമേനോൻ ഓർമിച്ചിട്ടുണ്ട്. പ്രേമഗീതങ്ങൾ ആയിരുന്നു ആ സിനിമ.
അച്ഛനും മകനും ആദ്യമായി ഒന്നിച്ച ചിത്രം ഇവൻ ഒരു സിംഹം ആയിരുന്നു.
ആ ചിത്രത്തിലെ ആദ്യ ഷോട്ട് അച്ഛനോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ആകെ വിവശനായിപ്പോയെന്നു ഷാനവാസ് പറഞ്ഞിട്ടുണ്ട്. സംവിധായകൻ സുരേഷിനെ രഹസ്യമായി കണ്ട് അതു പിന്നീട് എടുക്കാമെന്നു സമ്മതിപ്പിച്ചു രക്ഷപ്പെട്ടു.
എന്നാൽ വിവരം പ്രേംനസീറിന്റെ ചെവിയിലെത്തി. അദ്ദേഹം ഷാനവാസിനെ അടുത്തുവിളിച്ചു പറഞ്ഞു: ‘ഡാഡിയും മകനുമൊക്കെ വീട്ടിൽ.
ഇവിടെ നീയും നടൻ ഞാനും നടൻ. മേക്കപ്പിട്ടുകഴിഞ്ഞാൽ ആ കഥാപാത്രമാണെന്നു മാത്രം ധരിക്കുക.
അഭിനയിക്കുക. അതാണു നിന്റെ തൊഴിൽ.’ ഈ വാക്കുകൾ നൽകിയ ധൈര്യത്തിൽ പിന്നീട് അച്ഛനോടൊപ്പമുള്ള അഭിനയം ഷാനവാസിന് എളുപ്പമുള്ളതായത്രെ.
പ്രേമഗീതങ്ങളിൽ’അജിത് എന്ന യുവനായകനായിട്ടായിരുന്നു ഷാനവാസിന്റെ അരങ്ങേറ്റം.അംബികയായിരുന്നു നായിക ‘നീ നിറയൂ ജീവനിൽ പുളകമായ്’, സ്വപ്നം….വെറുമൊരു സ്വപ്നം, കളകളമൊഴി പ്രഭാതമായ്’ തുടങ്ങി പ്രേമഗീതങ്ങളിലെ ഈ മൂന്നു പാട്ടുകൾ ഇന്നും പുതുമ നഷ്ടപ്പെടാതെ തന്നെ പിന്തുടരുന്നുണ്ടെന്ന് ഷാനവാസ് പറയുമായിരുന്നു.
ഷാനവാസ് പിന്നീട് വെള്ളിത്തിരയിൽ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ഓർമയാക്കിയാണ് വിടപറഞ്ഞത്. പ്രേംനസീറിനും സഹോദരൻ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചത്.
സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് യാത്രയായത്. അച്ഛൻ പ്രേംനസീറിനെക്കുറിച്ച് പറയുമ്പോൾ ഏറെ അഭിമാനം പ്രകടിപ്പിച്ചിരുന്നു ഷാനവാസ്.
അച്ഛനോടുള്ള സ്നേഹവും കരുതലും തങ്ങൾക്കും കിട്ടിയിട്ടുണ്ടെന്നു ഷാനവാസ് മുൻപ് പറഞ്ഞിട്ടുണ്ട് പ്രേംനസീറിന്റെ മൂത്ത സഹോദരിയുടെ മകളെയാണ് ഷാനവാസ് വിവാഹം കഴിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]