
കിറ്റെക്സ് ഗാർമെന്റ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 19.30 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ 26.68 കോടിയും ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 31.81 കോടിയുമായിരുന്നു ലാഭം.
വരുമാനം പക്ഷേ, വാർഷികാടിസ്ഥാനത്തിൽ 193.14 കോടിയിൽ നിന്ന് 197.41 കോടിയി ഉയർന്നു.
പാദാടിസ്ഥാനത്തിൽ മാർച്ചുപാദത്തിലെ 304.85 കോടിയിൽ നിന്ന് കുറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് ആശങ്കകൾമൂലം ബിസിനസ് ഓർഡറുകൾ മാറ്റിവയ്ക്കപ്പെട്ടത് കഴിഞ്ഞപാദത്തിൽ ബാധിച്ചുവെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു ജേക്കബ് ‘
’ പറഞ്ഞു.
കമ്പനിയുടെ പ്രവർത്തനവരുമാനം കഴിഞ്ഞപാദത്തിൽ 190.43 കോടിയിൽ നിന്ന് 196.69 കോടിയായും മെച്ചപ്പെട്ടിട്ടുണ്ട്.
ഓഹരികൾ ഇന്ന് എൻഎസ്ഇയിൽ 3.67% താഴ്ന്ന് 208 രൂപയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ട്രംപിന്റെ ഇച്ഛാശക്തിയില്ലാത്ത തീരുമാനങ്ങളും നയങ്ങളും ലോകത്തെയാകെ മാന്ദ്യഭീതിയിലാക്കിയെന്ന് സാബു ജേക്കബ് പറഞ്ഞു.
മറ്റു രാജ്യങ്ങളെ പേടിപ്പിച്ച് യുഎസിന്റെ വരുതിയിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
അമേരിക്ക മാത്രം നന്നായാൽ മതിയെന്ന ചിന്താഗതിയാണ് ട്രംപിന്. താരിഫ് വർധനമൂലം അമേരിക്കയിൽ ഏതാണ്ടെല്ലാ ഉൽപന്നങ്ങൾക്കും വില കൂടുകയാണ്.
റീട്ടെയ്ൽ വിപണി മന്ദഗതിയിലായി. തൊഴിലുകളും നഷ്ടപ്പെടുന്നു.
താരിഫ് യുദ്ധം അമേരിക്കയ്ക്ക് ബൂമറാങ് ആകുമെന്നും സാബു ജേക്കബ് പറഞ്ഞു.
ലിറ്റിൽ സ്റ്റാറുമായി കിറ്റെക്സ് ഇന്ത്യയിൽ
യുഎസിൽ കിറ്റെക്സിന്റെ കുഞ്ഞുകുട്ടികളുടെ വസ്ത്ര ബ്രാൻഡായ ‘‘ലിറ്റിൽ സ്റ്റാർ’’ ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചു. ആദ്യമായാണ് കിറ്റെക്സ് ഇന്ത്യൻ വിപണിയിലേക്ക് കടക്കുന്നതും.
ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് ആദ്യം ലിറ്റിൽ സ്റ്റാർ അവതരിപ്പിക്കുന്നതെന്നും വൈകാതെ ഫ്രാഞ്ചൈസി സ്റ്റോറുകൾ മുഖേനയും വിപണിയിൽ ലഭ്യമാക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
യുഎസ് താരിഫ് യുദ്ധത്തിന് തുടക്കമിട്ട പശ്ചാത്തലത്തിൽ ബിസിനസ് വൈവിധ്യവൽകരണത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിപണിയിലും ബ്രാൻഡ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സ്റ്റാൻഡേർഡ് അനുസൃതമായ ബ്രാൻഡാണിത്. ഈ രംഗത്തെ എതിരാളികളേക്കാൾ മിതമായ വിലയ്ക്ക് ലിറ്റിൽ സ്റ്റാർ ലഭ്യമാക്കാനാകുമെന്നും രണ്ടുമൂന്നു വർഷത്തിനകം ഇന്ത്യയിൽ 1,000 കോടിക്ക് മുകളിൽ വിറ്റുവരവ് നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
∙ ഇന്ത്യയിലെ കുട്ടികളുടെ വസ്ത്ര വിപണി 2030ഓടെ 1.46 ലക്ഷം കോടി രൂപ വിറ്റുവരവിലേക്ക് കുതിക്കുമെന്നാണ് കരുതുന്നത്.
∙ പ്രതിവർഷം 3% ആണ് കുഞ്ഞുകുട്ടികളുടെ വസ്ത്ര വിപണി രേഖപ്പെടുത്തുന്ന വളർച്ച (സിഎജിആർ).
മുതിർന്ന കുട്ടികളുടെ വസ്ത്ര വിപണി 2.6 ശതമാനവും.
ആന്ധ്രയിലേക്ക് ഉടനില്ല
താരിഫ് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാലാണ് ആന്ധ്രാപ്രദേശിലേക്ക് നിക്ഷേപപദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് വൻ നേട്ടമാണ്.
യൂറോപ്യൻ യൂണിയനുമായും (ഇയു) സമാനമായ കരാറിനായി ഇന്ത്യ ശ്രമിക്കുന്നു.
∙ നിലവിൽ ബംഗ്ലദേശ് ഈ രംഗത്ത് വെല്ലുവിളിയാണ്. യൂറോപ്യൻ യൂണിയനിലെത്തുന്ന ബംഗ്ലദേശിന്റെ വസ്ത്രോൽപന്നങ്ങൾക്ക് തീരുവയില്ല.
∙ ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായാൽ ഇന്ത്യയ്ക്കും തീരുവ ഇല്ലാതാകും.
ഇതു വിപണിയിൽ ബംഗ്ലദേശിനെ മറികടന്നു കുതിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]