
മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ദിലീഷ് പോത്തനെ നായകനാക്കി നവാഗതനായ ശ്രീകുമാർ പൊടിയന് സംവിധാനം ചെയ്ത മനസാ വാചാ എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്.
2024 മാര്‍ച്ച് 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി ഒന്നര വര്‍ഷത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.
മനോരമ മാക്സിലൂടെയാണ് ചിത്രം എത്തുക. ഓഗസ്റ്റ് 9 ന് പ്രദര്‍ശനം ആരംഭിക്കും, മജീദ് സെയ്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒനിയേൽ കുറുപ്പാണ് സഹനിർമ്മാതാവ്.
ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, സായ് കുമാർ, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം എൽദോ ബി ഐസക്ക്, ചിത്രസംയോജനം ലിജോ പോൾ, സംഗീതം സുനിൽകുമാർ പി കെ, സൗണ്ട് ഡിസൈൻ മിഥുൻ ആനന്ദ്, പ്രൊജക്ട് ഡിസൈൻ ടിൻ്റു പ്രേം, കലാസംവിധാനം വിജു വിജയൻ വി വി, മേക്കപ്പ് ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, ആഷിഷ് ജോളി ഡിസൈനർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ് രമേഷ് അയ്യർ, ഡിഐ എഡിറ്റർ ഗോകുൽ ജി ഗോപി, 2ഡി ആനിമേഷൻ സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ സനൂപ് ഇ എസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്, കൊറിയോഗ്രഫി യാസെർ അറഫാത്ത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]