
ഈ വർഷത്തെ കാലാവസ്ഥാ അധിഷ്ടിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി. കിസാൻ ക്രെഡിറ്റ് കാർഡ് വഴിയോ, അല്ലാതെയോ കാർഷിക വായ്പ എടുത്തിട്ടുള്ള കർഷകർക്ക് ഓഗസ്റ്റ് 31 വരെയും ഇത്തരം വായ്പ എടുത്തിട്ടില്ലാത്ത കർഷകര്‍ക്ക് ഓഗസ്റ്റ് 14 വരെയുമാണ് കാലാവധി നീട്ടി നൽകിയത്.
സംസ്ഥാനത്തെ കർഷകരിൽ വിള ഇൻഷുറൻസിൽ ഉൾപ്പെട്ടത് വെറും 12000 പേർ മാത്രമാണ്. വിള ഇൻഷുറൻസിൽ പെടാത്ത കർഷകർ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ്.
ബാങ്ക് നഷ്ടപരിഹാരം നൽകണം
കർഷകന് വിള ഇൻഷുറൻസ് ഇല്ലെങ്കിൽ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കും നബാർഡിനും (National Bank for Agriculture and Rural Development-NABARD) നിർദ്ദേശം നൽകിയിട്ടുണ്ട്.
വിള ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് കർഷകർ ഒഴിവാകുന്നത് തടയാനാണ് കേന്ദ്ര കൃഷി മന്ത്രാലയം ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. കാർഷിക വായ്പ എടുക്കുന്ന കർഷകര്‍ക്ക് നിർബന്ധമായും വിള ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഇല്ലെങ്കിൽ വിള നാശത്തിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കുകൾക്കാണ് എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ഫസൽ ബീമ യോജന പോർട്ടലിൽ ഇൻഷുറൻസിനുള്ള വിവരങ്ങൾ കൂടി നൽകുകയാണ് വേണ്ടത്.
റജിസ്റ്റർ ചെയ്യാം
അതേസമയം 2023 ലെ ഒന്നാം വിള മുതൽ രണ്ടു കൊല്ലമായി ആറ് സീസണിലെ ‘ക്ലെയിം’ കർഷകർക്ക് നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ സബ്സിഡി മുടങ്ങിയതാണ് ഈ അനിശ്ചിതത്വത്തിനിടയാക്കിയത്.
രണ്ടു സീസണുകളിലായി നടപ്പാക്കുന്ന വിള ഇൻഷൂറൻസിൽ പ്രീമിയത്തിന്റെ 75 ശതമാനവും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയാണ്. അതുകൊണ്ട് തന്നെ നാലിലൊന്ന് ചെലവിൽ നഷ്ടപരിഹാരം നേടാന്‍ കർഷകർക്കുള്ള അവസരമാണിത്.
അംഗീകൃത ഇൻഷുറൻസ് ബ്രോക്കർമാരും ഏജന്റുമാരും വഴി പദ്ധതിയിൽ ചേരാൻ റജിസ്ട്രേഷൻ നടത്താം. അക്ഷയ സെന്ററുകളിലും അവസരമുണ്ട്.
പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഈ സീസണിലെ റജിസ്ട്രേഷനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചത് വീണ്ടും നീട്ടി നൽകിയിരുന്നു. പേമാരിയും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതിദുരന്തങ്ങളിൽ സംഭവിക്കുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയിൽ സഹായമാണ് പദ്ധതി.
കർഷകർക്ക് പ്രയോജനം, നാലിലൊന്ന് ചിലവിൽ ഇൻഷുർ ചെയ്യാം
കഴിഞ്ഞ പത്തു വർഷത്തോളമായി കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. ഓരോ സീസണിലും ഒരു ലക്ഷത്തോളം കർഷകരാണ് പദ്ധതിയിൽ ചേരുകയും ഇൻഷുറൻസ് നഷ്ടപരിഹാരം നേടുകയും ചെയ്യുന്നത്.
കേരളത്തിൽ പ്രധാനമായും നെൽകൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30 ഓളം മറ്റു വിളകൾക്കുമാണ് പരിരക്ഷയുള്ളത്. കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് പൂർണമായ നഷ്ടപരിഹാരം നൽകും.
പ്രീമിയത്തിന്റെ 15% മാത്രം കർഷകർ വഹിക്കുകയും 85% കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കുകയുമാണ് ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]