
കുഞ്ഞുങ്ങളിൽ ചെറുപ്പം മുതലേ സമ്പാദ്യ ശീലം വളർത്തണമെന്ന് പറയാറുണ്ട്. ഇതേ ഉദ്ദേശത്തോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടപ്പാക്കിയിട്ടുള്ള സ്റ്റുഡന്റ് സേവിങ്സ് പദ്ധതി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി റിപ്പോർട്ടുകൾ.
11.65 കോടി രൂപയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾ നിക്ഷേപിച്ചിട്ടുള്ളത്. വിദ്യാർത്ഥികളിൽ ബാങ്കിങ് പ്രവർത്തനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നടപ്പാക്കിയ ഈ പദ്ധതിയിൽ പോക്കറ്റ് മണി ഉൾപ്പെടെയുള്ള ചെറിയ തുകകൾ ചെലവാക്കി കളയാതെ സ്വരുക്കൂട്ടി നിക്ഷേപിക്കുകയാണിവർ.
ട്രഷറി വകുപ്പും വിദ്യാഭ്യാസ വകുപ്പും ദേശീയ സമ്പാദ്യ പദ്ധതി വകുപ്പും ചേർന്നാണ് സ്കൂളുകളിൽ ഈ പദ്ധതി നടപ്പാക്കുന്നത്. 320,463 വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ്.
ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഇതിൽ അംഗമാകാം.
സഞ്ചയികയ്ക്ക് പകരം സ്റ്റുഡന്റ് സേവിങ് പദ്ധതി
കേന്ദ്രസർക്കാർ കാലങ്ങളായി നടത്തിയിരുന്ന സഞ്ചയിക പദ്ധതി 2016 ൽ നിർത്തലാക്കിയിരുന്നു. ഇതിന് പകരമാണ് സ്റ്റുഡന്റ് സേവിങ് പദ്ധതി സംസ്ഥാന സർക്കാർ തുടങ്ങിയത്.
പദ്ധതി തുടക്കത്തിൽ മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ക്ലാസ് മുറികളിൽ തന്നെയാണ് പദ്ധതിയ്ക്ക് കളമൊരുങ്ങുന്നത്.
തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ ചുമതല ഏൽപ്പിച്ച് അധ്യാപകരുടെ മേൽനോട്ടത്തിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പാസ്ബുക്ക് ലഭ്യമാക്കും.
എത്ര ചെറിയ തുകയും എപ്പോൾ വേണമെങ്കിലും അവർക്ക് അധ്യാപകരെ ഏൽപ്പിക്കാം. അതാത് ദിവസം തുക പാസ്ബുക്കിലും ലെഡ്ജറിലും വിദ്യാർത്ഥിയുടെ പേരിൽ വരവ് വച്ച് ആഴ്ചയിലൊരിക്കൽ അധ്യാപകർ ഈ തുക ട്രഷറിയിൽ നിക്ഷേപിക്കും.
നാല് ശതമാനമാണ് പലിശ ലഭിക്കുക. സേവിങ്സ് അക്കൗണ്ട് നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതലാണിത്.
ഓരോ സ്കൂളിലേയും അദ്ധ്യപകരുടെ സജീവമായ ഇടപെടലുണ്ടെങ്കിൽ കുട്ടികളിൽ അവബോധം പകർന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കാനാകും.
പദ്ധതി പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്കൂളുകൾക്ക് സമ്മാനവും ഉണ്ട് സംസ്ഥാനത്തെ ആകെയുള്ള 13,648 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 4,825 സ്കൂളുകളാണ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]