
തിരുവനന്തപുരം∙ മകന്റെ എന്‍ജിനീയറിങ് പ്രവേശനത്തിനു പണം നല്‍കാനാകാത്തതില്‍ മനംനൊന്ത് പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ് യു.പി.
സ്കൂളിലെ യുപിഎസ്റ്റി അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം അത്യന്തം വേദനാജനകമാണെന്നും സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി . മരിച്ചയാളിന്റെ പിതാവുമായി സംസാരിച്ചു.
നടപടികള്‍ക്ക് കാലതാമസം നേരിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങിനെയെങ്കില്‍ ഇത് ഗുരുതരമായ വീഴ്ചയാണ്.
ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
നേരത്തേ, നിയമനം സംബന്ധിച്ച വിഷയം ശ്രദ്ധയില്‍ വന്ന ഉടന്‍ തന്നെ, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും.
ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അത്തിക്കയം വടക്കേചരുവില്‍ വി.ടി.ഷിജോയെ (47) ആണ് ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയുടെ മകന് ഈറോഡിലെ എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം ശരിയായിരുന്നു.
ഇതിന് ആവശ്യമായ പണം നല്കാന് കഴിയാതെവന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന് 12 വര്‍ഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളില്‍ അധ്യാപികയായിരുന്നു.
എന്നാല്‍, ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. സമീപിച്ചതിനെ തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ ശമ്പളക്കുടിശിക നല്കാന് ഉത്തരവിട്ടിരുന്നു.
എന്നിട്ടും ഡിഇഒ ഓഫിസില്‍ നിന്ന് ശമ്പള രേഖകള്‍ ശരിയാകാത്തതിനെ തുടര്‍ന്ന് ഇവര്‍ വകുപ്പു മന്ത്രിയെ പലതവണ സമീപിച്ചു. തുടര്‍ന്ന് നല്കാന് മന്ത്രിയുടെ ഓഫിസില്‍ നിന്ന് രേഖകള്‍ ശരിയാക്കി നല്കാന് നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിനു തയാറായില്ല.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]