
ആലപ്പുഴ ∙ കുട്ടനാടിനെ രക്ഷിക്കാൻ ആലപ്പുഴ കലക്ടറേറ്റ് പടിക്കൽ വെള്ളത്തിൽ നിന്ന് കൂട്ട ഉപവാസവുമായി വിശാല കുട്ടനാട് സംരക്ഷണ ഏകോപന സമിതി.
ചെയർമാൻ ബി. കെ.
വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ സമരം പരിസ്ഥിതി പ്രവർത്തകനും ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. ആർ.
നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. വിശാല കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ടുകൾ പുറംകല്ല് കെട്ടി ഉയർത്തി ബലപ്പെടുത്തി ട്രാക്ടർ റോഡുകളാക്കുക.
ജലവിതാനം നിയന്ത്രിക്കുവാൻ നെതർലൻഡ്സ് മാതൃകയിൽ ആധുനിക പമ്പ് സെറ്റ് തോട്ടപ്പള്ളി സ്പിൽവേയിലും തണ്ണീർമുക്കം ബണ്ടിലും സ്ഥാപിക്കുക. ജലാശയങ്ങളുടെ നീരൊഴുക്ക് വർധിപ്പിക്കാൻ എക്കലും പോളയും മാലിന്യവും നീക്കം ചെയ്യുക.
ജലാശയ ശുചീകരണം വീണ്ടും തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക.
നിരന്തരമായ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും 25,000 രൂപ ധനസഹായം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]