കോഴിക്കോട്∙ ഭട്ട് റോഡിൽ നിന്നു പോത്തിനെയും എരുമയെയും മോഷ്ടിച്ച രണ്ടു പേരെ വെള്ളയിൽ പൊലീസ് പിടികൂടി. എലത്തൂർ പുതിയനിരത്ത് സ്വദേശി അരുണാംകണ്ടി വീട്ടിൽ വൈശാഖ്(28), തലക്കുളത്തൂർ സ്വദേശി തയ്യിൽ വീട്ടിൽ മുഹമ്മദ് അജ്മൽ (23) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 19 ന് രാത്രി പുതിയ കടവ് സ്വദേശി ഫിറോസിന്റെ ഒന്നര ലക്ഷം രൂപയോളം വില വരുന്ന പോത്തിനെയും എരുമയെയും ഭട്ട് റോഡിൽ ഉദയം ഹോമിന് സമീപത്ത് നിന്നു പ്രതികൾ വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു.
പരാതിയിൽ ഇന്നലെ വെള്ളയിൽ പരിസരത്ത് നിന്നു എസ്ഐ പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]