
കോങ്ങാട് ∙ പഞ്ചായത്ത് സ്റ്റേഡിയം – ചമ്പക്കര റോഡിൽ തോട്ടുപാലത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇതേ തുടർന്ന് ഇതുവഴി വാഹന ഗതാഗതം നിലച്ചു. കഴിഞ്ഞ ദിവസം സ്കൂൾ ബസ് കടന്നു പോയതിനു പിന്നാലെയാണ് റോഡിന്റെ ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടത് ശ്രദ്ധയിൽപെട്ടതെന്നു നാട്ടുകാർ പറഞ്ഞു.
തലനാരിഴയ്ക്കാണ് വൻ അപകടം വഴിമാറിയത്. പ്രദേശത്തെ തോട്ടിലേക്കും കാർഷിക ആവശ്യത്തിനും വെള്ളം ഒഴുകിയെത്തുന്നതു ഇതുവഴിയാണ്.
കുഴി രൂപപ്പെട്ട പാലത്തിന്റെ അരികുഭിത്തിയുടെ കരിങ്കൽക്കെട്ടുകളും ഇളകിയ നിലയിലാണ്.
അതുകൊണ്ടു തന്നെ മഴ ശക്തമായാൽ ബാക്കി ഭാഗവും തകർന്നേക്കും.
നിലവിൽ പാതയുടെ ഒരു വശം വഴി കഷ്ടിച്ച് ഇരുചക്രവാഹനം മാത്രം പോകുന്നുണ്ട്. പക്ഷേ, ഇതും അപകട
ഭീഷണിയുയര്‍ത്തുന്നു. റോഡിനു താഴെ കല്ലിളകിയ ഭാഗം ഏതു നിമിഷവും നിലംപൊത്താൻ സാധ്യതയുണ്ട്.
സംസ്ഥാനപാത ബംഗ്ലാവ്കുന്നുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണ് ദുരവസ്ഥ നേരിടുന്നത്. ബലക്ഷയം പരിഹരിച്ച് ഗതാഗതയോഗ്യമാക്കണം എന്നാണ് ആവശ്യം.
പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]