
നടത്തറ∙ രണ്ട് ആഴ്ച മുൻപ് മഴയത്ത് തകർന്ന് വീണ വീട് പുതുക്കിപ്പണിയാനാകാതെ യുവതിയും കുടുംബവും. വീട് തകർന്നു വീണപ്പോൾ പരുക്കേറ്റ മകൻ ചികിത്സയിലാണ്.കൊഴുക്കുള്ളി തോക്കാട്ടുക്കര പട്ടിൽമൂല ചേന്ദ്ര വീട്ടിൽ രാഗിയുടെ വീടാണ് കഴിഞ്ഞ മാസം 17 നു കനത്ത മഴയ്ക്കിടെ പുലർച്ചെ തകർന്ന് വീണത്.
ഈ സമയത്ത് രാഗിയും 2 മക്കളും വീട്ടിലുണ്ടായിരുന്നു.
ശബ്ദം കേട്ട് മക്കളെയും കൂട്ടി പുറത്തേക്ക് ഓടുമ്പോഴേക്കും വീട് പൂർണമായും തകർന്നു. ചുമർ ദേഹത്ത് വീണ് മൂത്ത മകന്റെ കാൽ ഒടിഞ്ഞു.
ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കുടുംബത്തെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി.
താൽക്കാലികമായി താമസിക്കാൻ വാടക വീട് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീട് എങ്ങനെ പുനർനിർമിക്കും എന്നറിയാതെ കുഴയുകയാണ് രാഗിയും കുടുംബവും.
വർഷങ്ങൾക്ക് മുൻപ് വീട് വിട്ടിറങ്ങിയ ആലപ്പുഴ സ്വദേശിയായ ഭർത്താവ് സംരക്ഷിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ കാരുണ്യമതികളുടെ സഹായം രാഗിയ്ക്ക് വേണ്ടി വന്നിരിക്കുകയാണ്.
2 വർഷം മുൻപ് കുടൽ ചെറുതാകുന്ന അസുഖം പിടിപെട്ട രാഗി ജോലിക്ക് പോകാനാകാത്ത വിധം തളർന്നിരിക്കുകയാണ്.
അതിനിടയിലാണ് വീട് തകർന്നത്. 11, 9 വയസ്സായ 2 മക്കളെയും കൊണ്ട് ഒന്നും ചെയ്യാനാകാതെ നിസ്സഹായാവസ്ഥയിലാണ് രാഗി ഇപ്പോൾ.കനാലിനോടു ചേർന്ന പുറമ്പോക്കിൽ താമസിക്കുന്നതു കൊണ്ട് സർക്കാരിന്റെ ഭവന പദ്ധതി ഒന്നും രാഗിയുടെ കുടുംബത്തിന് ലഭ്യമായിരുന്നില്ല.
താമസ യോഗ്യമായ ഒരു വീട് എന്ന ഈ കുടുംബത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സുമനസ്സുകളായവർ രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഫോൺ: 9633468901.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]