
പത്തനംതിട്ട∙ ഇലന്തൂർ മാതൃകാ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾക്കു സഹായവുമായി മോട്ടർ വാഹന വകുപ്പ്.സേവന മനോഭാവം, കൃത്യമായി യൂണിഫോം ധരിക്കൽ, സ്റ്റാൻഡും പരിസരവും വൃത്തിയായി സൂക്ഷിക്കൽ തുടങ്ങി എല്ലാ കാര്യത്തിലും മാതൃകയായ ഇലന്തൂർ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്കു മഴക്കാലത്ത് ഓട്ടം കുറഞ്ഞു. ഇതറിഞ്ഞ എംവിഐ ടി.എസ്.പ്രിജുവാണു സ്പോൺസറെ കണ്ടെത്തിയത്.40 ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അരി, പച്ചക്കറി തുടങ്ങിയവ ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു.
ആർടിഒ ശ്യാം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട– കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന കടുകോയിക്കൽ ബസ് ഉടമ സാബുവാണു കിറ്റുകൾ വാങ്ങി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]