
ഓച്ചിറ∙ തോട്ടപ്പള്ളിക്കു സമീപം കടലിൽ മുങ്ങിയ മത്സ്യബന്ധന ബോട്ട് രണ്ട് ദിവസത്തിനുശേഷം അഴീക്കൽ ബീച്ചിൽ അടിഞ്ഞു. കഴിഞ്ഞ ഒന്നിനു രാത്രി 10.30നു തോട്ടപ്പള്ളിക്കു പടിഞ്ഞാറ് ഭാഗത്താണ് ഏഴ് മത്സ്യത്തൊഴിലാളികളുമായി ശക്തമായ തിരയിൽപെട്ട് നീണ്ടകര സ്വദേശി മോസസ് ആന്റണിയുടെ ഉടമസ്ഥതയിലുള്ള ‘മരിയ അണ്ണൈ’ എന്ന ബോട്ട് മുങ്ങിയത്.
ഇന്നലെ 4ന് ആണ് അഴീക്കൽ ബീച്ചിലെ പാറക്കെട്ടിൽ ഉറച്ച നിലയിൽ ബോട്ട് കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളെ തോട്ടപ്പള്ളി തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. തൃക്കുന്നപ്പുഴ ഭാഗത്ത് ബോട്ട് കണ്ടെന്ന വിവരം അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ പൊലീസ് പട്രോളിങ് ബോട്ടിനെ അറിയിച്ചെങ്കിലും നടപടിയും സ്വീകരിച്ചില്ലെന്നു മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു.
മൂന്ന് വർഷം പഴക്കമുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടും എൻജിനും വലകളും ഉൾപ്പെടെ 42 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]