
പുന്നയൂർക്കുളം ∙ കടലേറ്റം രൂക്ഷമായതിനെ തുടർന്ന് അണ്ടത്തോട്–പെരിയമ്പലം ലിങ്ക് റോഡ് മണ്ണ് മൂടി. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ഏതാനും മാസം മുൻപ് നിർമിച്ച റോഡാണ് കടപ്പുറം മണൽപരപ്പ് പോലെയായത്.
പൂഴി നിറഞ്ഞതിനാൽ ഇതുവഴി വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.600 മീറ്ററോളം ദൂരമുള്ള പുതിയ റോഡിൽ അറപ്പ പാലത്തിൽ മാത്രമാണ് മണ്ണ് അടിയാത്തത്. കടലേറ്റം ശക്തമായ ദിവസങ്ങളിലാണ് റോഡിലേക്ക് മണ്ണ് അടിച്ചു കയറിയത്.
റോഡും സംരക്ഷണ ഭിത്തിയും നടപ്പാതയ്ക്കായി ഒഴിച്ചിട്ട സ്ഥലവും പൂർണമായി മണ്ണിനടിയിലാണ്. നിലവിൽ കടലും റോഡും തമ്മിൽ 20 മീറ്റർ മാത്രമാണ് അകലം ഉള്ളൂ.
റോഡിനു സംരക്ഷണമാകേണ്ട കടലോരത്തെ തെങ്ങുകൾ അപകട
ഭീഷണിയിലാണ്.
ഇവിടെയുണ്ടായിരുന്ന ഏതാനും കാറ്റാടി മരങ്ങൾ നേരത്തെ കടലെടുത്തു. കടപ്പുറത്തുകൂടി നടക്കുന്ന അതേ അവസ്ഥയാണ് റോഡിലും ഉള്ളത്.
മണ്ണ് മാറ്റിയാലേ റോഡിന്റെ ഗുണം യാത്രക്കാർക്ക് ലഭിക്കൂ എന്ന് നാട്ടുകാർ പറയുന്നു. തീരത്തു നിന്നു 50 മീറ്ററോളം വിട്ടാണ് പുതിയ റോഡ് നിർമിച്ചിരുന്നത്.
ഇരുവശവും കരിങ്കല്ല് കെട്ടി മുകളിൽ ബെൽറ്റ് കോൺക്രീറ്റ് ചെയ്ത് റോഡിനു സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. മെറ്റൽ പരത്തി 2 വർഷത്തിനു ശേഷം ഫെബ്രുവരിയിലാണ് റോഡ് ടാറിട്ടത്.
ടാറിങ് വൈകിയത് ആക്ഷേപത്തിനു കാരണമായിരുന്നു. ബീച്ചിന്റെ സൗന്ദര്യം ആസ്വദിച്ച് കടന്നു പോകാവുന്ന വിധത്തിലാണ് റോഡ് നിർമിച്ചിരുന്നത്.
ഹാർബർ എൻജിനീയറിങ് ഫിഷറീസ് വകുപ്പ് 2020ൽ ആണ്1.47 കോടി രൂപയാണ് റോഡിനു വകയിരുത്തിയത്. ഇന്റർലോക്ക് വിരിച്ച നടപ്പാത, വഴിവിളക്ക്, സഞ്ചാരികൾക്ക് വിശ്രമിക്കാൻ 25 മീറ്റർ ഇടവിട്ട് ഇരിപ്പിടം, കൂടാരം, ഓപ്പൺ ജിം എന്നിവയും പദ്ധതിയിൽ ഉണ്ടെങ്കിലും ചെയ്തിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]