
വാഗമൺ∙ 10 വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം പൊളിക്കാൻ അനുമതിയില്ല. വാഗമൺ സ്കൂളിലെ മൈതാനത്തിന്റെ നിർമാണം പ്രതിസന്ധിയിൽ.
ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഭാഗമായ ഈ മന്ദിരത്തിൽ 10 വർഷത്തിലധികമായി ക്ലാസുകൾ നടത്തുന്നില്ല. കാലപ്പഴക്കം മൂലം അപകട
സാധ്യത നിലനിൽക്കുന്നതിനാലാണ് ഇവിടെ നിന്നു വിദ്യാർഥികളെ മാറ്റിയത്. ഈ വിവരം രേഖാമൂലം എല്ലാ വർഷവും സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവരെ അറിയിക്കുന്നുണ്ടായിരുന്നു.
എന്നാൽ ഏതാനും ദിവസം മുൻപാണ് അസിസ്റ്റന്റ് എൻജിനീയർ പരിശോധനയ്ക്കു എത്തിയ ശേഷം കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് നൽകിയത്.പക്ഷേ, കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവ് ഇനിയും ലഭിച്ചിട്ടില്ല.
ഇതിനിടെ സ്കൂളിൽ മൈതാനം നിർമിക്കാൻ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി കരാർ നൽകുകയും ചെയ്തു.
എന്നാൽ കാലഹരണപ്പെട്ട
കെട്ടിടം മൈതാന നിർമാണത്തിന് തടസ്സമായി ഇവിടെ നിൽക്കുകയാണ്. ഇതു പൊളിച്ചാൽ മാത്രമേ മൈതാനത്തിന് ആവശ്യമായ സ്ഥലം ലഭിക്കൂ. മൈതാനത്തിന് കരാർ എടുത്തവർ സ്കൂളിൽ എത്തി സംരക്ഷണ ഭിത്തി നിർമാണം തുടങ്ങി.
സമയബന്ധിതമായി മൈതാനത്തിന്റെ പണികൾ പൂർത്തിയാക്കണമെങ്കിൽ പഴയ കെട്ടിടം പൊളിക്കണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ജില്ലാ പഞ്ചായത്തിന് ഉൾപ്പെടെ കത്ത് നൽകിയതായി സ്കൂൾ അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]