
വാഴൂർ ∙ വീടുകളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുന്ന ദമ്പതികൾ പൊലീസ് പിടിയിൽ. ഈരാറ്റുപേട്ട
സ്വദേശി അയ്യപ്പൻതട്ടത്തിൽ വീട്ടിൽ എം.എം.മനീഷ് (40), ഭാര്യ വി.എ ജോസ്ന (39) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 28ന് ചെങ്കല്ലേൽ പള്ളിക്കു സമീപം മണിയൻചിറ കുന്നേൽ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ പണവും സ്വർണവും വെള്ളിയും അടക്കം ഒന്നേകാൽ ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചു.
പിറ്റേന്ന് ഇതേ പ്രദേശത്തുതന്നെ മോഷണത്തിനെത്തിയ ഇവർ മഞ്ചികപ്പള്ളി വീട്ടിൽ കയറി നാലു പവൻ സ്വർണാഭരണങ്ങളും കവർന്നു. രണ്ടു സംഭവങ്ങളിലും പൊലീസ് കേസെടുത്തു. എസ്ഐ വി.കെ.ജയപ്രകാശ്, എസ്ഐ വി.ജയപ്രസാദ്, സിപിഓമാരായ ജിമ്മി ജേക്കബ്, സെൽവരാജ്, അഭിലാഷ്, ശ്രീജിത്ത്, നിഥിൻ പ്രകാശ്, ബി.ശ്രീജിത്ത്, ജോബി ജോസഫ്, വിമൽ, എം.എസ്.ശ്രീജിത്ത് അനൂപ്, രഞ്ജിത്ത് സജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് എറണാകുളത്തുനിന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]