
വിദ്യാനഗർ∙ പാതയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ പണവും എടിഎം കാർഡുകളും അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി കൈമാറി വിദ്യാർഥിയുടെ സത്യസന്ധത. വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി എം.ദേവ്കിരണാണ് എടനീർ മഠത്തിനു സമീപത്തെ എം.അബ്ദുൽഖാദറിന്റെ നഷ്ടപ്പെട്ട
പഴ്സ് കിട്ടിയത്.ശനിയാഴ്ച രാവിലെ ആറരയോടെ പടുവടുക്കം പാതയോരത്ത് നിന്നാണ് 2850 രൂപയും 3 എടിഎം കാർഡുകളും അധാർ കാർഡും പാൻകാർഡുമടങ്ങുന്ന പഴ്സാണു ദേവ്കിരണിന് കിട്ടിത്.
ഉദയഗിരി സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നതിനിടയിലാണ് കിട്ടിയത.് തുറന്നുനോക്കിയപ്പോൾ പണവും എടിഎം കാർഡുകളുമുണ്ടെന്ന് മനസ്സിലായി. ഉടമയെ കണ്ടെത്തി നൽകുന്നതിന് സമീപവാസിയായ വിദ്യാനഗർ കെസിഎംപി.സൊസൈറ്റി സെക്രട്ടറി പി.കെ.വിനോദ്കുമാറിന് കൈമാറി.
വിലാസത്തിൽ നിന്ന് എടനീരിലുള്ള എം.അബ്ദുൽ ഖാദറിന്റെതാണെന്ന് പഴ്സാണെന്നു മനസിലാക്കി പഞ്ചായത്ത് അംഗം മുഖേന വിവരം അറിയിക്കുകയായിരുന്നു.
ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരനായ അബ്ദുൽഖാദർ തലേന്നു രാത്രി പടുവടുക്കത്ത് ഒരു കുടുംബത്തിനു ഭക്ഷണം നൽകി മടങ്ങി പോകവേയാണ് നഷ്ടപ്പെട്ടത്. ഫസ്റ്റ് ഗ്രേഡ് സർവേയർ പടുവടുക്കം മാസ് വ്യു കോളനിയിലെ മനോജ് മേലത്തിന്റെയും കുടുംബശ്രീ ജില്ലാ ഓഫിസിലെ അക്കൗണ്ടന്റ് മാവില സൗമ്യയുടെയും മകനാണ് ദേവ്കിരൺ. വിദ്യാനഗർസ്റ്റേഷനിൽ എസ്ഐ വിജയൻ മേലത്തിന്റെ സാന്നിധ്യത്തിൽ എം.അബ്ദുൽ ഖാദറിന് പഴ്സ് ദേവ്കിരൺ കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]