കേരളത്തിൽ
ഇന്നു ചെറിയ കയറ്റം. ഗ്രാമിന് 5 രൂപ മാത്രം ഉയർന്ന് വില 9,295 രൂപയിലെത്തി.
പവന് വില 40 രൂപ വർധിച്ച് 74,360 രൂപ. മറ്റു ചില ജ്വല്ലറികൾ പക്ഷേ ഇന്നു വില കൂട്ടേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇവർ ഗ്രാമിന് 9,290 രൂപയിലും പവന് 74,320 രൂപയിലും വില നിലനിർത്തി. 18 കാരറ്റ് സ്വർണം, വെള്ളി വിലകളിൽ ഇന്നു മാറ്റമില്ലെങ്കിലും ‘പലവില’യാണ് കേരളത്തിൽ.
18 കാരറ്റ് സ്വർണത്തിന് ചില ജ്വല്ലറികൾ ഗ്രാമിന് 7,680 രൂപ വാങ്ങുമ്പോൾ ചിലർ ഈടാക്കുന്നത് 7,620 രൂപ.
വെള്ളിക്കും ഇതുപോലെ ഗ്രാമിന് 121 രൂപ, 120 രൂപ എന്നിങ്ങനെ വ്യത്യസ്ത വിലയാണുള്ളത്. 14 കാരറ്റ് സ്വർണം ഗ്രാമിന് വില 5,935 രൂപ.
9 കാരറ്റിന് 3,825 രൂപയും. കേരളത്തിൽ ഇന്നു സ്വർണവില നേരിയ വർധന കുറിച്ചേക്കുമെന്ന് ‘
’ റിപ്പോർട്ട് രാവിലെ വ്യക്തമാക്കിയിരുന്നു.
എന്തുകൊണ്ട് ചിലർമാത്രം വില കൂട്ടി?
രാജ്യാന്തര വിലയിലെ നേരിയ കയറ്റമാണ് ഇന്നു കേരളത്തിൽ ചിലർ വില കൂട്ടാൻ കാരണം.
രാജ്യാന്തരവില ഇന്നു രാവിലെ ഔൺസിന് 4 ഡോളർ വർധിച്ച് 3,363 ഡോളർ വരെയെത്തിയിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,360 ഡോളറിൽ.
അതേസമയം, കഴിഞ്ഞദിവസങ്ങളിലെ മുന്നേറ്റം മുതലെടുത്ത് സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് സമ്മർദം ശക്തമാണ്. യുഎസ് പ്രസിഡന്റ് തുടങ്ങിവച്ച താരിഫ് യുദ്ധം കലുഷിതമാകുന്നതായിരുന്നു സ്വർണത്തിന് കഴിഞ്ഞദിവസം ഊർജം പകർന്നത്.
∙ താരിഫ് പ്രതിസന്ധി ഇനിയും വിട്ടൊഴിയാത്തത് സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴിതുറന്നേക്കും.
കഴിഞ്ഞവാരം 100ന് മുകളിലെത്തിയ യുഎസ് ഡോളർ ഇൻഡക്സ് നിലവിൽ 98.7 നിലവാരത്തിലേക്ക് ഇടിഞ്ഞതും സ്വർണത്തിന് അനുകൂലമാണ്. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ പദവിയിൽ നിന്ന് അഡ്രിയാന കൂഗ്ലർ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.
ഇവർക്ക് പകരം ട്രംപ് തന്റെ അടുപ്പക്കാരിൽ ഒരാളെ നിയമിക്കുമെന്നാണ് അറിയുന്നത്.
∙ അങ്ങനെയെങ്കിൽ, യുഎസ് ഫെഡിനുമേൽ പലിശനിരക്ക് കുറയ്ക്കാനുള്ള സമ്മർദം കൂടുതൽ ശക്തമാകും. അടുത്തയോഗത്തിൽ (സെപ്റ്റംബർ) ഫെഡ് പലിശനിരക്ക് കുറച്ചേക്കും.
പലിശനിരക്ക് കുറയുന്നതും സ്വർണവില കൂടാനാണ് വഴിയൊരുക്കുക. ഇന്ന് ഡോളറിനെതിരെ ഇന്ത്യൻ രൂപ 34 പൈസ മെച്ചപ്പെട്ട് 87.20ലാണ് വ്യാപാരം തുടങ്ങിയത്.
ഡോളറിന്റെ വീഴ്ചയും ക്രൂഡ് ഓയിൽ വിലയിടിവും രൂപയ്ക്ക് നേട്ടമായി. രൂപയുടെ മൂല്യം മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നു സ്വർണവില കൂടുതൽ ഉയരുമായിരുന്നു.
രൂപ ശക്തിപ്പെടുന്നത് സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കുറയ്ക്കുമെന്നതാണ് കാരണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]