
പെരുമ്പെട്ടി ∙ ജലസമൃദ്ധിയിൽ മുങ്ങിനിവർന്നു ചക്കാനിൽ വെള്ളച്ചാട്ടം. കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ മലനിരകളിലെ 7 നീർച്ചാലുകൾ ചേർന്നതാണു ചക്കാനിൽ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. രണ്ടു തട്ടുകളായുള്ള വെള്ളച്ചാട്ടത്തിൽ എഴുപതടി താഴ്ചയിലേക്കാണു മുത്തുകൾപോലെ നീർത്തുള്ളികൾ ചിതറിച്ചും വിതറിയും പതഞ്ഞൊഴുകുന്നത്.
ഇവിടെ രണ്ടാം തട്ടിൽ മാത്രമാണ് അപകട സാധ്യത കുറവ്.
ഇവിടെ എത്തുന്നവർക്ക് അതിമനോഹരമായ തട്ടുകളായുള്ള പാറക്കെട്ടിലൂടെ നിരങ്ങി ഇറങ്ങുക എന്നത് അപ്രാപ്യമാണ്.
സാഹസിക ചിത്രങ്ങൾ പകർത്തുന്നതിനു അപകടസാധ്യത കുറഞ്ഞ മേഖലയാണ്. ഇവിടെനിന്ന് ഒഴുകുന്ന ജലം ചീരംപടവ് തോട്ടിലെത്തി അവിടെ നിന്ന് കുളത്തൂർമൂഴി പാപ്പനാടിന് സമീപം മണിമലയാറ്റിൽ പതിക്കുന്നു.
പുവനക്കടവ് – ചെറുകോൽപുഴ റോഡിൽ മഠത്തുംചാൽ യുപി സ്കൂൾ കവലയിൽ നിന്നു വെള്ളയിൽ റോഡിൽ 1.8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]