
പറപ്പൂക്കര ∙ തള്ളുകാരെകൊണ്ട് പൊറുതിമുട്ടിയെന്ന് കോന്തിപുലം പാടത്തെ കർഷകർക്ക് ഒരാക്ഷേപമുണ്ടായിരുന്നു. പണി കഴിഞ്ഞ് പോകുന്ന കർഷകരെയും തൊഴിലാളികളെയും ഇവർ വാക്കുകൾകൊണ്ട് പാടത്തുനിന്നു തള്ളിക്കയറ്റുമെന്ന് പോലും ആക്ഷേപമുയർന്നിരുന്നു.ആസ്ഥാന തള്ള് സംഘത്തിൽ ഏതാനും കർഷകരും അംഗമാണ്. തള്ള് സംഘത്തെ നെടുമ്പാൾക്കാർ സ്വയം വിളിച്ചിരുന്നത് തള്ള് ഗഡീസ് എന്നായിരുന്നു.എന്തായാലും തള്ള് ഗഡീസ് കർഷകർക്കും തൊഴിലാളികൾക്കുമായി ഒരു വിശ്രമകേന്ദ്രം തയാറാക്കി നൽകി.
തള്ള് മസ്റ്റായതിനാൽ വിശ്രമകേന്ദ്രത്തിന്റെ ബോർഡിൽ ‘സ്പോൺസേഡ് ബൈ കോന്തിപുലം തള്ള് ഗഡീസ് ’ എന്ന് എഴുതാനും ഇവർ മറന്നിട്ടില്ല.
വെയിലായാലും മഴയായാലും അങ്ങേയറ്റം ഏറ്റുവാങ്ങുന്ന കർഷകർക്കും തൊഴിലാളികൾക്കും പരന്നുകിടക്കുന്ന പാടത്തിന്റെ ഓരത്ത് ഒരു വിശ്രമകേന്ദ്രം ഒരുക്കണമെന്നത് ഏറെനാളത്തെ ആവശ്യമായിരുന്നു. വെയിലത്തും മഴയത്തും തള്ളുക്കാർക്കും നിൽക്കാൻ ഇടമില്ലെന്ന പ്രശ്നവുമുണ്ട്.ഇന്നലെ നെടുമ്പാളിലെ മുതിർന്ന നെൽകർഷകനായ കെ.പങ്കജാക്ഷമേനോൻ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു.തള്ള് ഗഡീസ് മുഖ്യ ചുമതലക്കാരനായ ക്ലീറ്റസ് പൊന്തോക്ക് അധ്യക്ഷനായിരുന്നു. ആന്റോ മൂർക്കനാട്ടുക്കാരൻ, ബാബു ചേലയ്ക്ക എന്നിവർ പ്രസംഗിച്ചു.പടമെടുത്ത് സമൂഹമാധ്യമങ്ങളിൽ തള്ളാനും ഇവർ മറന്നില്ല.
തള്ള് ഗഡീസ് എന്നൊക്കെ തള്ളിയാലും ഇതിലെ മിക്ക അംഗങ്ങളും പൊതുപ്രവർത്തകരും ജനസേവകരുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]