
അന്തീനാട് ∙ പള്ളിക്കു മുൻപിൽ നിർമിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ ഒന്നര വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് അവസാനമായി.
പാലം ഉദ്ഘാടനം മാണി സി.കാപ്പൻ എംഎൽഎ നിർവഹിച്ചു. അന്തീനാട് പള്ളി മുതൽ താമരമുക്ക് വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കാൻ 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി മാണി സി.കാപ്പൻ പറഞ്ഞു.
കരൂർ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ.
സെബാസ്റ്റ്യൻ പഴേപറമ്പിൽ, വാർഡ് മെംബർ സ്മിത ഗോപാലകൃഷ്ണൻ, ഇഗ്നേഷ്യസ് തയ്യിൽ, സി.ജെ.തോമസ് എന്നിവർ പ്രസംഗിച്ചു.അന്ത്യാളം – താമരമുക്ക് – അന്തീനാട് റോഡിൽ അന്തീനാട് പള്ളിക്കു മുൻപിലെ പാലം 2023 നവംബർ 28നാണ് തകർന്നു വീണത്.
അന്ത്യാളം, താമരമുക്ക്, അന്തീനാട് പ്രദേശത്തെ ജനങ്ങളെ പാലാ – തൊടുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൽക്കെട്ട് കനത്ത മഴയെ തുടർന്നാണ് തകർന്നത്. നൂറുകണക്കിനു കാൽനടക്കാരും അനേകം വാഹനങ്ങളും ദിവസവും കടന്നുപോയിരുന്ന പാലം തകർന്നതോടെ ആളുകൾ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്.അന്തീനാട് പള്ളി, അന്തീനാട് ക്ഷേത്രം, കൊല്ലപ്പള്ളി, എന്നിവിടങ്ങളിലേക്കു പോകാനായി പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചിരുന്ന പാലത്തിന് 6 പതിറ്റാണ്ടിലേറെ പഴക്കമുണ്ടായിരുന്നു.
മാണി സി.കാപ്പൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം പുനർനിർമിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]