
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതത്തിന് ഒരൊഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11 ന് സ്കൂൾ ഓഫിസിൽ എത്തണം.
കൊല്ലം∙ പുനലൂർ ഗവ. പോളിടെക്നിക്കിൽ കംപ്യൂട്ടർ വിഭാഗം ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം.
കൂടിക്കാഴ്ച 6ന് രാവിലെ 10ന്. പാൻ-ആധാർ കാർഡുകൾ നിർബന്ധം.
ഫോൺ: 0475 2910231. പെരുംകുളം∙ പിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ഹിന്ദി, എൽജി അറബിക് യുപി അധ്യാപകരുടെ താൽക്കാലിക ഒഴിവിൽ അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും.
ചാത്തന്നൂർ ∙ ചിറക്കര ഗവ. ഹൈസ്കൂളിൽ പാർട്ട് ടൈം സംസ്കൃത അധ്യാപകന്റെ (യുപി വിഭാഗം) ഒഴിവുണ്ട്.
അഭിമുഖം ഇന്ന് 10നു നടക്കും. കുണ്ടറ∙ കേരളപുരം ഗവ.
ഹൈസ്കൂളിലെ യുപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് രാവിലെ 10ന് നടക്കും.
അഭിമുഖം
കൊല്ലം ∙ കുളത്തൂപ്പുഴ സാം ഉമ്മൻ മെമ്മോറിയൽ സർക്കാർ ടെക്നിക്കൽ സ്കൂളിലെ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് നാളെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
ബിരുദം നേടിയവർ അപേക്ഷിക്കേണ്ടതില്ല. അസ്സൽ രേഖകൾ സഹിതം എത്തണം.
ഫോൺ: 0475 2317092, 9400006463.
അപേക്ഷ ക്ഷണിച്ചു
കുണ്ടറ∙ പട്ടിക ജാതി, പട്ടിക വർഗ ഉദ്യോഗാർഥികൾക്കുള്ള സൗജന്യ പിഎസ്സി പരിശീലന പദ്ധതിയായ നിബോധിതയിലേക്ക് 10 വരെ അപേക്ഷിക്കാം. ഫോൺ: 9495732651.
പുനലൂർ ∙ നഗരസഭയിലെ പ്ലാച്ചേരി വാർഡിലെ അങ്കണവാടി ക്രഷിലേക്ക് ക്രഷ് വർക്കർ/ഹെൽപർ തസ്തികകളിലേക്ക് ആ വാർഡിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 1നു 18 വയസ്സു പൂർത്തിയായവരും 35 വയസ്സു കഴിയാത്തവരും ആയിരിക്കണം.
അപേക്ഷകൾ 6 മുതൽ 14 വരെ സ്വീകരിക്കും. ഫോൺ – 9497082329.
ചാത്തന്നൂർ ∙ യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് നടത്തും. ബ്യൂട്ടിഷ്യൻ, തയ്യൽ, കംപ്യൂട്ടർ കോഴ്സുകൾ തുടങ്ങിയവയിലാണ് പ്രവേശനം.
കോഴ്സ് കഴിയുമ്പോൾ കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ചാത്തന്നൂർ പഞ്ചായത്തിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക് പങ്കെടുക്കാം.
വിവരങ്ങൾക്ക്: 6282193190, 9746956908.
അപേക്ഷ ക്ഷണിച്ചു
കുണ്ടറ∙ കർഷക ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി ഭാഗമായി അപേക്ഷ ക്ഷണിച്ചു. ജൈവ കർഷകർ, വനിതാ കർഷകർ, വിദ്യാർഥി കർഷകർ, മുതിർന്ന കർഷകർ, എസ്സി വിഭാഗം, ക്ഷീര കർഷകർ, പച്ചക്കറി കർഷകർ, മട്ടുപ്പാവ് കൃഷി എന്നീ വിഭാഗങ്ങളിലേക്ക് കൃഷി ഭവനിൽ അപേക്ഷിക്കാം.
അവസാന തീയതി ഓഗസ്റ്റ് 7. ഓയൂർ ∙ കരീപ്ര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കും.
ജൈവ കർഷകൻ, സ്ത്രീ കർഷക, വിദ്യാർഥി കർഷകൻ, വിദ്യാർഥി കർഷക, മുതിർന്ന കർഷകനും കർഷകയും, എസ്സി എസ്ടി കർഷകൻ കർഷക എന്നീ മേഖലകളിൽ ഏറ്റവും മികച്ചവരെയാണ് ആദരിക്കുന്നത്. അപേക്ഷകൾ 5 ന് വൈകിട്ട് 4നു മുൻപ് കൃഷിഭവൻ ഓഫിസിൽ സമർപ്പിക്കണം.
കഴിഞ്ഞ 2022, 23, 24 വർഷങ്ങളിൽ ആദരിച്ചവർ അപേക്ഷിക്കേണ്ടതില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു.
അപേക്ഷ തീയതി നീട്ടി
കൊല്ലം∙ ജവാഹർ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 13 വരെ നീട്ടി. 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 23 വരെയും അപേക്ഷിക്കാം.
www.navodaya.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2964390.
തൊഴിൽസേവന കേന്ദ്രം തുടങ്ങി
അഞ്ചാലുംമൂട്∙ സർക്കാർ വിജ്ഞാന കേരളം പദ്ധതിയും ഭാഗമായി തൃക്കരുവ പഞ്ചായത്ത് ഓഫിസിൽ തൊഴിൽ സേവന കേന്ദ്രം ആരംഭിച്ചു.
തൊഴിൽ അന്വേഷകർക്കും ദാതാക്കൾക്കും ഡിഡബ്ല്യുഎംഎസ് (DWMS) ആപ്പ് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. ഫോൺ: 9809925211.
കർഷകരെ ആദരിക്കുന്നു
പിറവന്തൂർ ∙ പഞ്ചായത്തും കൃഷിഭവനും ചേർന്നു കർഷകരെ ആദരിക്കുന്നു.
വിവിധ വിഭാഗങ്ങളിലായാണ് ആദരിക്കുക. അപേക്ഷ നാളെ 5ന് മുൻപായി കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
പുനലൂർ ∙ കരവാളൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു. അപേക്ഷകൾ 8 വരെ കൃഷിഭവനിൽ സമർപ്പിക്കാം.
ജൈവകർഷകൻ, വനിതാ കർഷക, വിദ്യാർഥി, മുതിർന്ന കർഷകൻ – കർഷക, എസ്സി, എസ്ടി വിഭാഗം കർഷകൻ, സംഘകൃഷി ഗ്രൂപ്പ്, മികച്ച കർഷകൻ, യുവ കർഷകൻ, കർഷകത്തെഴിലാളി, ക്ഷീര കർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുക. തഴവ ∙ തഴവ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തഴവ കൃഷിഭവൻ പരിധിയിലുള്ള മികച്ച കർഷകരെ ആദരിക്കുന്നു.
അപേക്ഷകൾ 8 നകം തഴവ കൃഷി ഭവനിൽ നൽകണമെന്നു കൃഷി ഓഫിസർ അറിയിച്ചു.
പശുപരിപാലനം
കൊല്ലം∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ-പരിശീലന വികസന കേന്ദ്രത്തിൽ 11 മുതൽ 16 വരെ ‘ശാസ്ത്രീയ പശു പരിപാലനം’ വിഷയത്തിൽ പരിശീലനം നടക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ ആലപ്പുഴ, കൊല്ലം ഡപ്യൂട്ടി ഡയറക്ടർ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫിസർമാർ മുഖേനയോ ക്ഷീരകർഷകർ 8ന് 5നു മുൻപു റജിസ്റ്റർ ചെയ്യണം. കഴിഞ്ഞ 3 വർഷങ്ങളിൽ ഓഫ് ലൈനായി പങ്കെടുത്തവർക്ക് അവസരമില്ല.
ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കണം. റജിസ്ട്രേഷൻ ഫീസ് 20 രൂപ.
ധർണ ഇന്നു മുതൽ
ചാത്തന്നൂർ ∙ തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്നുള്ള എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ചാത്തന്നൂർ വികസന സമിതി നേതൃത്വത്തിലെ ജനകീയ റിലേ ധർണ ഇന്ന് ആരംഭിക്കും.
രാവിലെ 10നു ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ധർണ ആരംഭിക്കും. നാളെ ചാത്തന്നൂർ വികസന സമിതി ധർണ നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സംഘടനകൾ ധർണയുടെ ഭാഗമാകും.
താക്കോൽദാനം
കല്ലുവാതുക്കൽ ∙ വേളമാനൂർ സ്നേഹാശ്രമത്തിനു കെഎസ്എഫ്ഇ നൽകിയ കാറിന്റെ താക്കോൽദാനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.
ഗാന്ധിഭവൻ സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ താക്കോൽ ഏറ്റുവാങ്ങി. കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ അധ്യക്ഷത വഹിച്ചു.
ഡോ. പുനലൂർ സോമരാജൻ, ഡോ.
ഷാഹിദ കമാൽ, ബി.ശശികുമാർ, ബി.മോഹനൻ, ജി.ഭുവനചന്ദ്രൻ, പി.എം.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സ്തനാർബുദ നിർണയം
കൊല്ലം∙ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റും റേഡിയോ സാന്ത്വനവും ചേർന്ന് സൗജന്യ നിരക്കിൽ എല്ലാ ശനിയാഴ്ചയും 11 മുതൽ 5 വരെ സ്തനാർബുദ നിർണയം നടത്തും. തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപമുള്ള റേഡിയോ സാന്ത്വനം ഓഫിസിൽ ആണ് സ്ക്രീനിങ് നടക്കുക.
ഫോൺ: 9605888551.
ജലവിതരണം മുടങ്ങും
കരുനാഗപ്പള്ളി ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ ഇന്റർ കണക്ഷൻ വർക്കുകൾ നടത്തേണ്ടതിനാൽ നാളെ മുതൽ 8 വരെ വാട്ടർ അതോറിറ്റി ഓച്ചിറ സെക്ഷൻ പരിധിയിൽ വരുന്ന കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ ക്ലാപ്പന പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും ആലപ്പാട് പഞ്ചായത്തിലെ 9 മുതൽ 16 വരെയുള്ള വാർഡുകളിലും , കുലശേഖരപുരം പഞ്ചായത്തിലെ 1,2,15 വാർഡുകളിൽ ഭാഗികമായും 19,22,23 വാർഡുകളിലും ജലവിതരണം മുടങ്ങുമെന്നു അധികൃതർ അറിയിച്ചു.
വൈദ്യുതി മുടങ്ങും
കൊല്ലം∙ പള്ളിമുക്ക് സെക്ഷനിൽ കാഞ്ഞാങ്ങാട്, തമ്പുരാൻമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.45 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയത്തിൽ∙കാടാംചിറ, ഉല്ലാസ് നഗർ, പഞ്ചായത്തു വിള, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര ക്ഷേത്രം, ബംഗ്ലാസിവ് കോളനി, താഹമുക്ക്, അയ്യരുമുക്ക് 9 മുതൽ 5.30 വരെ.
കടപ്പാക്കട∙കണ്ടോലിത്തോട് 9 മുതൽ 3 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]