
കുഴിമാവ് ∙ വരുമാനം ഇല്ലെന്ന കാരണത്താൽ കെഎസ്ആർടിസി എരുമേലി – എറണാകുളം സർവീസ് നിർത്തിയതോടെ ദുരിതത്തിലായി ഉൾനാടൻ ഗ്രാമപ്രദേശങ്ങൾ. നിറയെ ആളുകളുമായി സർവീസ് നടത്തിയ ബസ് നഷ്ടത്തിലാണെന്ന് അധികൃതർ പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് യാത്രക്കാർ.
പമ്പാവാലി, കുഴിമാവ്, 504 നഗർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കെഎസ്ആർടിസിയുടെ വരവ് നിന്നതോടെ പ്രതിസന്ധിയിലായത്.പുലർച്ചെ 4.30ന് എരുമേലി ഡിപ്പോയിൽനിന്നു പുറപ്പെടുന്ന എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ് കണമല, പമ്പാവാലി, മൂക്കംപെട്ടി, കുഴിമാവ്, 504 നഗർ, പുഞ്ചവയൽ വഴിയാണ് മുണ്ടക്കയത്ത് എത്തി എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്നത്.
കണമല മുതൽ മുണ്ടക്കയം വരെയുള്ള 24 കിലോമീറ്റർ ദൂരത്തിൽ എസ്സി എസ്ടി, ആദിവാസി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ്. ഇവിടെനിന്നു പുറത്തേക്ക് ജോലിക്ക് പോകുന്ന ആളുകൾക്ക് വർഷങ്ങളായുള്ള ആശ്രയമായിരുന്നു ഇൗ ബസ്. സർവീസ് ഇല്ലാതായതോടെ പൂർണമായും ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലാണ് യാത്രക്കാർ.മുണ്ടക്കയത്ത് എത്തുന്ന ബസ് പറത്താനം വഴി ഇൗരാറ്റുപേട്ട
കൂടിയാണ് എറണാകുളത്തേക്ക് പോയിരുന്നത്.
ബസുകൾ കുറവുള്ള പറത്താനം ചോലത്തടം റൂട്ടിൽ രാവിലെയുള്ള ഇൗ സർവീസ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനകരമായിരുന്നു. മുണ്ടക്കയം മുതൽ ഇൗരാറ്റുപേട്ട
വരെയുള്ള 27 കിലോമീറ്റർ യാത്രയിൽ പറത്താനം, ചോലത്തടം, പാതാമ്പുഴ തുടങ്ങിയ മലയോര പ്രദേശങ്ങളിലെ ജനങ്ങളാണ് ബസ് ഇല്ലാതായതോടെ ദുരിതത്തിലായത്. വൈകിട്ട് എറണാകുളത്ത് നിന്നും തിരിച്ചും ഇതേ റൂട്ടിൽ തന്നെ സഞ്ചരിച്ചാണു ബസ് എരുമേലിയിൽ എത്തിയിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]