∙ഞാൻ വൈഷ്ണവ് ദേവ് എസ്.നായർ. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ച് വിദ്യാർഥിയാണ്.1500ൽ പരം വിദ്യാർഥികൾ പഠിക്കുന്ന ഞങ്ങളുടെ സ്കൂൾ ജില്ലയിലെ തന്ന മികച്ച സ്കൂളുകളുടെ ഗണത്തിൽ ഉൾപ്പെടുന്ന സ്കൂളാണ്.
സ്കൂളിന്റെ വിളിപ്പാടകലെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഡിഇ ഓഫിസിന്റെ മുൻഭാഗത്ത് മതിൽ ഇടിഞ്ഞു കിടക്കുന്നത് വൻ അപകട ഭീഷണി ഉയർത്തുന്നു.
മതിലിനോട് ചേർന്നാണ് വിദ്യാർഥികൾ അടക്കമുള്ളവർ നടന്നു പോകുന്നത്. ഓഫിസ് വളപ്പിലെ കൂറ്റൻ മരത്തിന്റെ വേരുകൾ ഇറങ്ങിയാണ് മതിലിന്റെ ഒരു ഭാഗം തകർന്നത്. മഴ ശക്തമാകുന്നതോടെ മതിലിന്റെ കൂടുതൽ തകരാൻ സാധ്യതയുണ്ട്.
വർഷങ്ങളായി മതിലിന്റെ അവസ്ഥ ഇതേ രീതിയിൽ നിലനിൽക്കുകയാണ്. നാട്ടുകാരിൽ ചിലർ പല തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന കെഎസ്ഇബിയുടെ പോസ്റ്റുകളിൽ വലിച്ചിരിക്കുന്ന കേബിളുകൾ താഴ്ന്നു കിടക്കുന്നതിനാൽ അതും അപകട
സാധ്യത വർധിപ്പിക്കുന്നു. കേബിളുകൾ മാറ്റാനും, പൊളിഞ്ഞു കിടക്കുന്ന മതിൽ പൊളിച്ചു നീക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിക്കുന്നു. എന്ന്, വൈഷ്ണവ് ദേവ് എസ്.നായർ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]