കോഴഞ്ചേരി ∙ ബൈക്കിലെത്തിയ ഇരുവർസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു. രക്ഷപ്പെടുത്താൻ ഓടിയെത്തിയ യുവാവിന് കുത്തേൽക്കാതെ രക്ഷപ്പെട്ടു.
കോഴഞ്ചേരി മേലേപീടികയിൽ ഉഷ ജോർജിന്റെ മൂന്നര പവനോളം വരുന്ന മാലയാണ് ബൈക്കിൽ എത്തിയ യുവാക്കളിൽ ഒരാൾ കഴുത്തിൽ നിന്ന് പൊട്ടിച്ചെടുത്തത്. ബഹളം കേട്ട് സമീപത്തുള്ള വീടിന്റെ ഉടമയായ ജോജി കാവുംപടിക്കൽ ഓടിയെത്തി ഇയാളെ പിടിച്ച് കീഴ്പ്പെടുത്താൻ നോക്കിയെങ്കിലും പാന്റിന്റെ പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് കുത്താൻ തുടങ്ങിയതോടെ പിടി വിടുകയായിരുന്നു.
ഇന്നലെ രാവിലെ 7.30ന് ജില്ലാ വ്യവസായ കേന്ദ്രം ഓഫിസ് കെട്ടിടത്തിന് സമീപമുള്ള റോഡിൽ വച്ചാണ് സംഭവം.
ഉഷ സ്ഥിരമായി പള്ളിയിലേക്ക് നടന്ന് പോകുന്നത് ഇൗ വഴിയാണ്. ടിബി ജംക്ഷൻ– ജില്ലാ ആശുപത്രി റോഡിലൂടെ നടന്നു വന്ന വീട്ടമ്മ പഴയ തെരുവ് റോഡിലേക്ക് തിരിഞ്ഞത് കണ്ട് പിന്നാലെ ബൈക്കിലെത്തി സംഘം ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപം റോഡ് വശത്ത് കാത്ത് നിന്നു.
ഇവരെ മറികടന്ന് നടന്ന് പോയ വീട്ടമ്മയുടെ മാല ബൈക്ക് ഓടിച്ചിരുന്നയാൾ ഇറങ്ങി ചെന്ന് പൊട്ടിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. മൽപിടിത്തത്തിൽ ഇരുവരും നിലത്തു വീണു.
ഇൗ സമയം മാല പൊട്ടിച്ച് ഇയാൾ പോക്കറ്റിലാക്കി.
ഇൗ സമയം സ്ത്രീയുടെ ബഹളം കേട്ടാണ് ജോജി വീടിന്റെ പുറത്തേക്ക് ഇറങ്ങി ഓടിയെത്തി കള്ളനെ പിടിക്കാൻ നോക്കുന്നത്. പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് കുത്താൻ തുടങ്ങിയതോടെ പിടി വിടുകയായിരുന്നു.
ഇൗ സമയം ബൈക്ക് സ്റ്റാർട്ടാക്കി നിന്നിരുന്നയാൾ ബഹളത്തിൽ ഹെൽമറ്റും കളഞ്ഞ് ഓടി. സ്വർണമാല പൊട്ടിച്ചെടുത്ത യുവാവ് ബൈക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു.
പരാതിയിൽ കേസെടുത്ത ആറന്മുള പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു. സമീപത്തുള്ള വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]