
തൊടുപുഴ ∙ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
6നു യെലോ അലർട്ടുമുണ്ട്. ഓറഞ്ച് അലർട്ട് നിലനിന്നിരുന്ന ഇന്നലെ ജില്ലയിൽ ഉച്ചവരെ മഴയുണ്ടായില്ല.
ഉച്ചയ്ക്കു ശേഷം പലയിടങ്ങളിലും മഴയെത്തി. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ വൈകിട്ട് ശക്തമായ മഴയായിരുന്നു. കനത്ത മഴയിൽ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
രാത്രിയും മഴയ്ക്കു പൂർണ ശമനമായിട്ടില്ല.
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും ഇടവിട്ട് മഴയുണ്ട്. കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ തുടരുന്നതിനാൽ പല പ്രദേശങ്ങളിലും ആശങ്ക നിലനിൽക്കുന്നുണ്ട്.
മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ജൂൺ ഒന്നു മുതൽ ഇന്നലെ രാവിലെ വരെ ജില്ലയിൽ ലഭിച്ചത് 1160.1 മില്ലിമീറ്റർ മഴയാണ്.
സാധാരണ ലഭിക്കാറുള്ളത് 1640 മില്ലിമീറ്റർ. നിലവിൽ 29 % മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]