
കിളിമാനൂർ∙ കലുങ്ക് തകർത്ത് ജല അതോറിറ്റി പൈപ്പ് സ്ഥാപിച്ചതോടെ തോടായി മാറി റോഡ്. കാരേറ്റ് നഗരൂർ റോഡിൽ പൊയ്കക്കട
ആനൂർ ഗുരുമന്ദിരത്തിനു സമീപത്തെ കലുങ്ക് തകർത്താണ് ജലവിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിച്ചത്. 400 എംഎം, 200 എംഎം വലുപ്പത്തിലുള്ള രണ്ട് പൈപ്പുകളാണ് കലുങ്ക് തകർത്ത് സ്ഥാപിച്ചത്. റോഡിന്റെ വടക്ക് തെക്ക് ദിശയിൽ ഉണ്ടായിരുന്ന കലുങ്കാണ് ജലഅതോറിറ്റി തകർത്തത്.
റോഡിന്റെ വടക്ക് ഭാഗത്തെ പുരയിടം ചതുപ്പ് പ്രദേശം ആണ്. ഇവിടെ എല്ലാ സമയത്തും വെള്ളം കെട്ടി നിൽക്കും.
പുരയിടത്തിലെ വെള്ളം കലുങ്കിലേക്കു ഒഴുകിയെത്തുന്ന ഭാഗത്ത് പൈപ്പുകൾ സ്ഥാപിച്ചതോടെ ഓട അടഞ്ഞു പോയി.
ഇതു കാരണം വെള്ളം റോഡിന്റെ കുറുകെയാണ് ഒഴുകുന്നത്. ശക്തമായതിനെത്തുടർന്ന് റോഡ് തോടായി മാറി.
റോഡിലാകെ പായലും പടർന്നിരിക്കുകയാണ്. പായലിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് പറ്റുന്നത് പതിവായി.
മൊട്ടലുവിള ക്ഷീരസംഘം റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഒഴുക്കി വിടാനാണ് മരാമത്ത് വകുപ്പ് ഇവിടെ കലുങ്ക് നിർമിച്ചത്.
കലുങ്ക് തകർത്തതോടെ വെള്ളം റോഡിന്റെ വടക്ക് ഭാഗത്തെ പുരയിടത്തിൽ കെട്ടി നിന്നാണ് റോഡിന്റെ മധ്യഭാഗത്ത് കൂടി തോടായി ഒഴുകുന്നത്. ജലഅതോറിറ്റി അശാസ്ത്രീയമായി പൈപ്പ് സ്ഥാപിച്ചതിനെതിരെ നാട്ടുകാർ പലതവണ പരാതികൾ നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കലുങ്ക് തകർത്ത് റോഡ് തോടായി മാറിയതോടെ നഗരൂർ കാരേറ്റ് റോഡിന്റെ വാഹന ഗതാഗതം അപകട ഭീഷണി നേരിടുന്നതായി യാത്രക്കാർ പറയുന്നു.5 മാസം മുൻപ് കലുങ്ക് തകർത്ത് ജലഅതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചത് അറിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി എടുക്കാത്തതിൽ യാത്രക്കാർ രോഷാകുലരാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]