
എടത്വ ∙ വള്ളംകളി പ്രേമികളെ ആവേശത്തിലാക്കി തലവടി ചുണ്ടൻവള്ളം നീരണഞ്ഞു. തുടർന്നു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
നെഹ്റു ട്രോഫി അടക്കം സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാണ് ചുണ്ടൻവള്ളം നീരണഞ്ഞത്. മരങ്ങാട്ടില്ലം ശംഭു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
തുടർന്ന് തലവടി സെന്റ് ജോൺസ് പള്ളി വികാരി ഫാ. റജി ചാക്കോ തോമസ് ആശീർവാദം നടത്തി.
9.16ന് ആയിരുന്നു നീരണയൽ. ഇക്കുറി യുബിസി കൈനകരിയുടെ കൈക്കരുത്തിലാണ് ചുണ്ടൻ വള്ളം തുഴഞ്ഞത്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് റിക്സൺ എടത്തിൽ അധ്യക്ഷത വഹിച്ചു. വള്ളം ശിൽപി കോയിൽമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിൽ ആണ് നീരണയൽ ചടങ്ങ് നടന്നത്.
പഞ്ചായത്ത് അംഗങ്ങളായ പ്രിയ അരുൺ, ജോജി ജെ.വയലപ്പള്ളി, രക്ഷാധികാരി ഷിനു എസ്.പിള്ള, സെക്രട്ടറി കെ.ആർ.ഗോപകുമാർ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് അജിത്ത് പിഷാരത്ത്, ജോ.സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, കൺവീനർമാരായ പി.ഡി.രമേശ് കുമാർ, അരുൺ പുന്നശ്ശേരിൽ, ജോമോൻ ചക്കാലയിൽ, ജെറി മാമ്മൂട്ടിൽ,
ബിജു പറമ്പുങ്കൽ, സുനിൽ വെട്ടിക്കൊമ്പിൽ, ഷിനു ദാമോദരൻ, ആർ.അനിൽകുമാർ, സെക്രട്ടറി ടിനു തോമസ്, യുബിസി കൈനകരി പ്രസിഡന്റ് സൈജോപ്പൻ ദേവസ്യ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ജോർജ് പ്രദീപ്, ജേക്കബ് മാത്യു ചക്കാലയിൽ, ജിത്തു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.തലവടി ഗണപതി ക്ഷേത്രം, തിരുപനയനൂർകാവ് ക്ഷേത്രം, ആനപ്രമ്പാൽ ശ്രീധർമ ശാസ്താ ക്ഷേത്രം, വ്യാസപുരം, പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിന്റ്, പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീരേറ്റുപുറം പമ്പ ബോട്ട് റേസ് വാട്ടർ സ്റ്റേഡിയം, നാരകത്രമുട്ട് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]