
പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ ചിപ്പൻചിറയിൽ കാട്ടാനകൾ ഇറങ്ങി കൃഷി വിളകളും കമ്പി വേലിയും മതിലും തകർത്തു. ചിപ്പൻചിറ ജാസ് ഭവനിൽ എൻ.സോമൻ നായരുടെ വസ്തു വകകൾ ആണ് നശിപ്പിച്ചത്.
71 മൂട് വാഴ, 105 മൂട് മരച്ചീനി, ചേന,ചേമ്പ് അടക്കമുള്ള കൃഷി വിളകളും മുള്ളുവേലിയും മതിലും ആന തകർത്തു.
ഈ പ്രദേശത്ത് മറ്റു പലരുടെയും കൃഷിവിളകൾ കാട്ടാന തകർത്തിട്ടുണ്ട്. മുൻപും ഇത്തരത്തിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായ നാശം വരുത്തിയെങ്കിലും വനംവകുപ്പിനും കൃഷിവകുപ്പിനും പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പറയുന്നു.
കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനൊപ്പം വസ്തുവകകൾ നഷ്ടപ്പെട്ടവർക്ക് സഹായം നൽകാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]