
കരിവെള്ളൂർ ∙ ‘നിമിഗെ യാവ ഭാഷയെല്ലി മാതാട ബേക്കൂ, അധറെല്ലെ ഉത്തര ഹേളുവ..
നിങ്ങൾക്ക് ഏതു ഭാഷയാണ് അറിയുക ആ ഭാഷയിൽ എന്നോടു സംസാരിക്കാം’. കാസർകോട് സബ് ട്രഷറിയിലെത്തുന്നവർക്ക് ഏതു ഭാഷയിൽ സംസാരിക്കണമെന്ന് ആശങ്കപ്പേടേണ്ടി വരില്ല.
കാരണം അവിടെ ട്രഷറി ഓഫിസറായി ഇന്നു ചുമതലയേൽക്കുന്ന ഒ.ടി.ഗഫൂറിന് 9 ഭാഷകളറിയാം. എല്ലാ ഭാഷയും അറിയുന്ന ഓഫിസറുണ്ടെങ്കിൽ ആവശ്യങ്ങൾക്കെത്തുന്നവർ പ്രയാസമുണ്ടാകില്ല.
മലയാളം, കന്നഡ, തുളു, ഉറുദു, ബ്യാരി, കൊങ്കണി, മറാഠ എന്നിവയ്ക്കു പുറമേ ഇംഗ്ലിഷും ഹിന്ദിയും നിഷ്പ്രയാസം സംസാരിക്കും കരിവെള്ളൂർ ഒറ്റത്തയ്യിൽ വീട്ടിൽ ഗഫൂർ.
കാസർകോട് ജില്ലാ ട്രഷറിയിലെ അസിസ്റ്റന്റ് ട്രഷറി ഓഫിസറായിരുന്ന ഗഫൂർ ഇന്നാണു പുതിയ ചുമതലയേൽക്കുന്നത്.
പിതാവ് പരേതനായ ടി.മൊയ്തു ബെംഗളൂരുവിൽ എൻജിനീയറായതിനാൽ 7–ാം ക്ലാസ് വരെ അവിടെയായിരുന്നു. കന്നഡ, ഉറുദു, മറാഠി എന്നീ ഭാഷകൾ അവിടെനിന്നു പഠിച്ചത്.
എട്ടാം ക്ലാസിൽ കാഞ്ഞങ്ങാട് ദുർഗ സ്കൂളിൽ ചേർന്നു. സഹപാഠികളിൽനിന്നു തുളുവും കൊങ്കണിയും പഠിച്ചു. 1996ൽ കാസർകോട് ഗവ.കോളജിൽ എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു.
1999ൽ ട്രഷറിയിലേക്കു മാറി. കാസർകോട്ടു നിന്നാണ് ബ്യാരി പഠിച്ചത്.
മലയാളം അറിയാത്തവർ ട്രഷറി ഓഫിസിലെത്തിയാൽ ആദ്യം ഗഫൂറിനെ അന്വേഷിക്കും. തങ്ങളുടെ ഭാഷ ഏതായാലും അതേഭാഷയിൽ ഗഫൂർ മറുപടി നൽകും.
ഭാര്യ: എം.റസിയ. മക്കൾ: എം.റസ്ലീന, എം.
മുഹമ്മദ് റനീൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]